രണ്ടാം സെമസ്റ്റർ ബിഎസ് സി ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട്, വയനാട് ജില്ലകളിലെ ഇലക്ട്രോണിക്സ് അധ്യാപകർ കോഴിക്കോട് സിഎഎസിലും, തൃശൂർ ജില്ലയിലെ അധ്യാപകർ പുതുക്കാട് പ്രജ്യോതി നികേതൻ കോളജിലും 18ന് രാവിലെ 10.30ന് ഹാജരാകണം.
പിജി ഒന്നാം സെമസ്റ്റർ പരീക്ഷ
വിദൂരവിദ്യാഭ്യാസം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ എംഎ/ എംഎസ് സി (2015 മുതൽ പ്രവേശനം) ഫസ്റ്റ് അപ്പിയറൻസ്/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ 30ന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബികോം അഡീഷണൽ സ്പെഷലൈസേഷൻ: തിയതി നീട്ടി
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ അഡീഷണൽ സ്പെഷലൈസേഷൻ (ഫിനാൻസ്, ബാങ്കിംഗ് ആന്റ് ഇൻഷുറൻസ്, കോഓപ്പറേഷൻ, കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയിൽ ഒന്ന്) ചെയ്യുന്നതിനുള്ള അവസാന തിയതി 19 വരെ നീട്ടി. ബികോം ഡിഗ്രി കഴിഞ്ഞ് ഒരു വർഷമെങ്കിലും ആയവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം?
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം, എംലിബ്ഐഎസ് സി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.