ഉത്തരക്കടലാസ് പുനർമൂല്യനിർണയം: അപേക്ഷ ഓണ്‍ലൈനാക്കി
ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നൽകാൻ ഓണ്‍ലൈൻ സംവിധാനം സജ്ജമാക്കിയതായി വൈസ്ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രോവൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലെ ’സ്റ്റുഡന്റ്സ് പോർട്ടൽ’ ലിങ്കിൽ ലഭ്യമാണ്. ഇന്നലെ ഫലംപ്രഖ്യാപിച്ച ഒന്നാംസെമസ്റ്റർ യുജി. പരീക്ഷകളുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിക്കും.
പുതുക്കിയ പരീക്ഷ തീയതി
22ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്. (2017 അഡ്മിഷൻ റഗുലർ) യുജി., അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്. (20132016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ്, ബിഎസ്സി, സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ/20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി. പരീക്ഷകൾ നവംബർ 11ന് നടക്കും.
22ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി. അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷകൾ 29ന് നടക്കും. 22ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎ./എംഎസ്സി/എംകോം. പ്രൈവറ്റ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്സി ചാൻസ്, 20042013 അഡ്മിഷൻഅദാലത്ത്സ്പെഷൽ മേഴ്സി ചാൻസ് 2018) 2019 പരീക്ഷയും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ. എൽഎൽബി. (ഓണേഴ്സ്) പരീക്ഷയും നവംബർ 12ന് നടക്കും.
22ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംബിഎ. (2018 അഡ്മിഷൻ റെഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ അഗ്രോ ബിസിനസ് ആന്റ് റൂറൽ മാർക്കറ്റിംഗ് (മാർക്കറ്റിംഗ്) പരീക്ഷ നവംബർ 21ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
മൂന്നാം സെമസ്റ്റർ എംബിഎ. (2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ അഗ്രി ബിസിനസ് ആൻഡ് റൂറൽ മാർക്കറ്റിംഗ് (മാർക്കറ്റിംഗ്) പരീക്ഷകൾ നവംബർ 21ന് രാവിലെ 9.30 മുതൽ 12.30 വരെയും ബാങ്ക് മാനേജ്മെന്റ് (ഫിനാൻഷ്യൽ മാനേജ്മെന്റ്) പരീക്ഷകൾ നവംബർ 21ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയും നടക്കും. മറ്റു പരീക്ഷകളുടെ സമയം, പരീക്ഷകേന്ദ്രം എന്നിവയ്ക്കു മാറ്റമില്ല.
പരീക്ഷാതീയതി
മൂന്നും ഒന്നും സെമസ്റ്റർ എൽഎൽഎം. പരീക്ഷകൾ യഥാക്രമം നവംബർ 15, 22 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ 28 വരെയും 500 രൂപ പിഴയോടെ 29 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം.
അപേക്ഷ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ സിബിസിഎസ്. (പുതിയ സ്കീം റഗുലർ 2019 അഡ്മിഷൻ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി. പരീക്ഷകൾക്ക് പിഴയില്ലാതെ 28 വരെയും 500 രൂപ പിഴയോടെ 30 വരെയും 1,000 രൂപ സൂപ്പർ ഫൈനോടെ നവംബർ ഒന്നു വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ (മോഡൽ 1, 2, 3, 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ ബെറ്റെർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സിബിസഎസ്. (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) ബിബിഎ, ബിസിഎ, ബിബിഎം, ബിടിടിഎം., ബിഎഫ്ടി. (മോഡൽ 3) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബികോം. സിബിസിഎസ്. (മോഡൽ 1, 2, 3, 2018 അഡ്മിഷൻ റെഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎസ്സി. (സിബിസിഎസ്. മോഡൽ 1, 2, 3 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്), സൈബർ ഫോറൻസിക് (സിബിസിഎസ്എസ്. മോഡൽ 3, 2018 അഡ്മിഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ബാങ്ക് ടെസ്റ്റ് പരിശീലനം
വിവിധ ബാങ്കുകളിലേക്കു നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന മത്സര പരീക്ഷകൾക്കുള്ള പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കും. ഫോണ്‍: 04812731025.
...