എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ പരീക്ഷകൾ നവംബർ 15 മുതൽ
രണ്ടാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2018 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 15 മുതൽ ആരംഭിക്കും. അഞ്ചുവരെയും 500 രൂപ പിഴയോടെ ആറു വരെയും 1,000 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം.
2019 മേയിൽ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടന്ന നാലാം സെമസ്റ്റർ എംടിടിഎം (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (പിജിസിഎസ്എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംസിജെ (പിജിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ബയോഇൻഫർമാറ്റിക്സ് (പിജിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുതുക്കിയ പരീക്ഷാ തീയതി
അഞ്ച്, ഏഴ് തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പിജി (എംഎ, എംഎസ്സി, എംകോം എംസിജെ, എംഎംഎച്ച്, എംഎസ്ഡബ്ല്യു, എംടിഎ ആൻഡ് എംടിടിഎം സിഎസ്എസ് 2018 അഡ്മിഷൻ റഗുലർ, 2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി,2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം 27, 29 തീയതികളിലേക്കു പുനക്രമീകരിച്ചു.