ഒന്നാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിയുസിബിസിഎസ്എസ്, 2018 പ്രവേശനം മാത്രം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാംഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 637 635 എന്ന വിലാസത്തിൽ 30നകം ലഭിക്കണം.
ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്) 2017 മുതൽ പ്രവേശനം റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 25 വരെ അപേക്ഷിക്കാം.
എൽഎൽഎം ഒന്ന്, മൂന്ന് സെമസ്റ്റർ (2016 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഫീസടച്ച് 23 വരെ രജിസ്റ്റർ ചെയ്യാം.
അവസാന വർഷ ബിഎച്ച്എംഎസ് (2003 സ്കീം2008, 09 പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും സാധാരണ ഫോമിൽ അപേക്ഷിക്കാം.
പരീക്ഷ
എംപിഎഡ് രണ്ടാം സെമസ്റ്റർ (2014 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ 22ന് ആരംഭിക്കും.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ എംസിഎ ഡിസംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം (തടഞ്ഞുവയ്ക്കപ്പെട്ട) വെബ്സൈറ്റിൽ.