റിസർച്ച് അസിസ്റ്റന്റ്; ഇന്റർവ്യൂ 16ന്
കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് അസിസ്റ്റന്റുമാരെ താല്ക്കാലികമായി മൂന്നുമാസത്തേക്ക് നിയോഗിക്കുന്നതിന് ഇന്റർവ്യൂ നടത്തും. 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലാണ് ഇന്റർവ്യൂ.
യോഗ്യത: എജ്യൂക്കേഷൻ, സൈക്കോളജി, സോഷ്യൽ വർക്ക് എന്നിവയിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം. സാങ്കേതിക എഴുത്ത്, കംപ്യൂട്ടർ, കമ്യൂണിക്കേഷൻ, സംഘാടനം എന്നിവയിലുള്ള വൈദഗ്ധ്യം, എപിഎ രീതിയിലുള്ള എഴുത്തിലെ അറിവ് എന്നിവ അഭികാമ്യം. പ്രായം: 2019 ജനുവരി ഒന്നിന് 45 വയസിന് താഴെ. മാസം 9000 രൂപ പ്രതിഫലം ലഭിക്കും. താല്പര്യമുള്ളവർ കരിക്കുലംവിറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ 10ന് ഓഫീസിൽ ഹാജരാകണം.