ഒന്നാം സെമസ്റ്റർ യുജി കോണ്ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ യുജി (സിബിസിഎസ്എസ്, 2019 പ്രവേശനം) കോണ്ടാക്ട് ക്ലാസുകൾ 14ന് അതത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഐഡി സഹിതം ഹാജരാകണം. വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലെ സന്പർക്ക ക്ലാസുകൾ 15ന് ആരംഭിക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ. ഫോണ് : 0494 2407494, 2400288.
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ അദീബെ ഫാസിൽ ഫൈനൽ പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം ആർക് അഡ്വാൻസ്ഡ് ആർക്കിടെക്ചർ, ഒന്ന്, മൂന്ന് സെമസ്റ്റർ എം ആർക് സസ്റ്റയിനബിൾ ആർക്കിടെക്ചർ (സിയുസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മൂന്നാം സെമസ്റ്റർ എം ആർക് സസ്റ്റയിനബിൾ ആർക്കിടെക്ചർ ഒഴികെയുള്ളവക്ക് 20 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബിബിഎഎൽഎൽബി നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.