എംജിയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ, ബികോം പരീക്ഷയിൽ കൂട്ട തോൽവി
അതിരന്പുഴ: എംജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ, ബികോം പരീക്ഷയിൽ കൂട്ട തോൽവി. ഉത്തര ക്കടലാസുകൾ കാണാതായതു മൂലമെന്ന് ആരോപണമുണ്ട്. 16,000 പേർ പരീക്ഷ എഴുതിയതിൽ 600 വിദ്യാർഥികൾ മാത്രമാണ് ജയിച്ചത്.
റീ വാലുവേഷനുള്ള അപേക്ഷ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള നടപടികളും ഉണ്ടാകുന്നില്ലെന്നാണു വിദ്യാർഥികളുടെ പരാതി. പ്രൈവറ്റ് രജിസ്ട്രേഷൻ അഫിലിയേഷനുള്ള കോളജിലെ പരീക്ഷ എഴുതാത്ത വിദ്യാർഥി ഫലം വന്നപ്പോൾ പരീക്ഷയ്ക്കു ജയിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, പരീക്ഷ എഴുതിയ വിദ്യാർഥികളിൽ പലരും പരീക്ഷ എഴുതിയില്ലെന്നാണു കാണിക്കുന്നത്. സത്യാവസ്ഥ അറിയാൻ ദിവസങ്ങളായി വിദ്യാർഥികൾ യൂണിവേഴ്സിറ്റി ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. പരസ്പര വിരുദ്ധമായ മറുപടിയാണ് അധികൃതരിൽനിന്നും ലഭിക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.