എംഫിൽ പ്രവേശനത്തിന് അപേക്ഷിക്കാം
വിവിധ പഠനവകുപ്പുകളിൽ എംഫിൽ പ്രോഗ്രാമുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ബയോസയൻസസ്, കെമിക്കൽ സയൻസസ്, എൻവയോണ്മെന്റൽ സയൻസസ്, പുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്, ലെറ്റേഴ്സ്, ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, സോഷ്യൽ സയൻസസ്, പെഡഗോഗിക്കൽ സയൻസസ്, മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസസ് എന്നീ പഠനവകുപ്പുകളിലെ വിവിധ എംഫിൽ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷഫോമും വിജ്ഞാപനവും www.mgu.ac.in എന്ന വെബ്സൈറ്റിൽ. 800 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. എസ്സി, എസ്ടി വിഭാഗങ്ങൾക്കു രജിസ്ട്രേഷൻ ഫീസിന്റെ 50 ശതമാനം അടച്ചാൽ മതി. ഇപേയ്മെന്റിലൂടെയാണു ഫീസടയ്ക്കേണ്ടത്.
ഒരു പഠനവകുപ്പിലെ ഒന്നിലധികം പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർ പ്രോഗ്രാമുകളുടെ മുൻഗണന രേഖപ്പെടുത്തി ഒരു അപേക്ഷ നൽകിയാൽ മതി. അവസാനവർഷ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഇവർ അന്തിമ റാങ്ക് പട്ടിക തയാറാക്കുന്നതിനു മുന്പ് മാർക്ക്ലിസ്റ്റുകൾ സമർപ്പിക്കണം.
ഫോണ്: സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 04812731034, ബയോസയൻസസ് 04812731035, കെമിക്കൽ സയൻസസ് 04812731036, എൻവയോണ്മെന്റൽ സയൻസസ് 04812732120, 2620, പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് 04812731043, ലെറ്റേഴ്സ് 04812731041, ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് 04812731039, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് 04812731040, സോഷ്യൽ സയൻസസ് 04812392383, പെഡഗോഗിക്കൽ സയൻസസ് 04812731042, മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് 04812732288, കംപ്യൂട്ടർ സയൻസസ് 04812731037.
പരീക്ഷഫലം
2019 ജൂണിൽ എറണാകുളം ഗവണ്മെന്റ് ലോ കോളജിൽ നടന്ന അഞ്ചാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006ന് മുന്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിലെ മൂന്നാം വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (20182019 സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.