കോഴിക്കോട് ഗവ. ആർട്സ് കോളജിലെ ബികോം കോണ്ടാക്ട് ക്ലാസ് മാറ്റി
കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആന്‍ഡ് സയൻസിൽ 14 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ്2019 പ്രവേശനം) സന്പർക്ക ക്ലാസ് കാലിക്കട്ട് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാറ്റി. തിയതി പിന്നീട് അറിയിക്കും. മറ്റ് വിഷയങ്ങളിലെ ക്ലാസുകൾക്ക് മാറ്റമില്ല. വളാഞ്ചേരി എംഇഎസ് കെവിഎം കോളജ് കേന്ദ്രമായി തെരഞ്ഞടുത്ത ബിഎസ് സി മാത്തമാറ്റിക്സ് വിദ്യാർഥികൾ സന്പർക്ക ക്ലാസുകൾക്ക് മലപ്പുറം ഗവണ്മെന്റ് കോളജിലാണ് ഹാജരാകേണ്ടത്. ഫോണ്‍ : 0494 2407494, 2400288.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (ഫുൾടൈം, പാർട്ട്ടൈം) 2കെ/പാർട്ട്ടൈം 2കെ സപ്ലിമെന്ററി (ഡിസംബർ 2014) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എട്ടാം സെമസ്റ്റർ ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, പ്രൊഡക്ഷൻ എൻജിനിയറിംഗ് 2കെ/പാർട്ട്ടൈം 2കെ സപ്ലിമെന്ററി ഡിസംബർ 2014 പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഡിസംബർ 26 വരെ അപേക്ഷിക്കാം. 30നകം ലഭിക്കണം.
ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ജിയോഗ്രഫി, എംഎസ് സി ക്ലിനിക്കൽ സൈക്കോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽഉൽഉലമ/ബിടിഎഫ്പി/ ബിവിസി/ ബിഎസ്ഡബ്ല്യൂ (സിയുസിബിസിഎസ്എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.