University News
നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്നു​വ​രെ​ അപേക്ഷിക്കാം
നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി റെ​ഗു​ല​ർ (പ്രൊ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും) പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്നു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ മൂ​ന്നു​വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

വൈ​വാ​വോ​സി

2019 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി ജ​നു​വ​രി ഒ​ന്പ​തു മു​ത​ൽ 16 വ​രെ എ​റ​ണാ​കു​ളം ഗ​വ​ണ്‍മെ​ന്‍റ് ലോ ​കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സ​ഹ​ക​ര​ണ ബാ​ങ്ക് പ​രീ​ക്ഷാപ​രി​ശീ​ല​നം

ബി​കോം (കോ​ഓ​പ്പ​റേ​ഷ​ൻ), ജെ​ഡി​സി, എ​ച്ച്ഡി​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ജൂ​നി​യ​ർ ക്ലാ​ർ​ക്ക്, സെ​ക്ര​ട്ട​റി ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി കോ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് എ​ക്സാ​മി​നേ​ഷ​ൻ ബോ​ർ​ഡ് ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്കും കേ​ര​ള പി​എ​സ്‌​സി ന​ട​ത്തു​ന്ന കോ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ പ​രീ​ക്ഷ​ക്കു​മാ​യി എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന തീ​വ്ര​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. 04812731025, 9446124931.