എംജി: എൽഎൽബി പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ എട്ടാം സെമസ്റ്റർ ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റെഗുലർ), ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ് 2011 അഡ്മിഷൻ സപ്ലിമെന്ററി/ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012, 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), ബിബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റെഗുലർ), ബിബിഎ എൽഎൽബി (ഓണേഴ്സ് 2013 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ റെഗുലർ), ബികോം. എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ റെഗുലർ), ബികോം എൽഎൽബി (ഓണേഴ്സ് 2013 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ ജനുവരി 22 മുതൽ ആരംഭിക്കും. ജനുവരി ആറുവരെയും 525 രൂപ പിഴയോടെ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ എട്ടു വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ് 2011 അഡ്മിഷൻ സപ്ലിമെന്ററി/ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് 20122014 അഡ്മിഷൻ സപ്ലിമെന്ററി), ബിഎ എൽഎൽബി പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ), ബിബിഎ എൽഎൽബി (ഓണേഴ്സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), ബിബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി), ബികോം എൽഎൽബി (ഓണേഴ്സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി), ബികോം എൽഎൽബി (ഓണേഴ്സ്2016 അഡ്മിഷൻ റെഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി അഞ്ചുമുതൽ ആരംഭിക്കും. ജനുവരി ഏഴുവരെയും 525 രൂപ പിഴയോടെ എട്ടുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (20182020 ബാച്ച്) പരീക്ഷകൾ ജനുവരി 17 മുതൽ തുടങ്ങും. ജനുവരി മൂന്നുവരെയും 525 രൂപ പിഴയോടെ ആറുവരെയും 1050 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (സിഎസ്എസ് റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ ജനുവരി 24 വരെ കോളജുകളിൽ നടക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
മൂന്നാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (റെഗുലർ/റീഅപ്പിയറൻസ്) ഒക്ടോബർ/നവംബർ 2019 പരീക്ഷയുടെ അനലോഗ് ഇലക്ട്രോണിക്സ് സർക്യൂട്ട്സ് ലാബ് (സിബിസിഎസ്), അനലോഗ് സർക്യൂട്ട്സ് ലാബ് (സിബിസിഎസ്എസ്) എന്നിവ ജനുവരി എട്ട്, ഒന്പത് തീയതികളിൽ കോളജുകളിൽ നടക്കും.
മൂന്നാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് (റെഗുലർ/റീഅപ്പിയറൻസ്) ഒക്ടോബർ/നവംബർ 2019 പരീക്ഷയുടെ അനലോഗ് ഇലക്ട്രോണിക്സ് സർക്യൂട്ട്സ് ലാബ് (സിബിസിഎസ്), അനലോഗ് സർക്യൂട്ട്സ് ലാബ് ആൻഡ് ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം ലാബ് (സിബിസിഎസ്എസ്) എന്നിവ ജനുവരി എട്ട്, ഒൻപത് തീയതികളിൽ ആലുവ യുസി കോളജിൽ നടക്കും.
പരീക്ഷാഫലം
2019 മാർച്ചിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എംഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി ബയോകെമിസ്ട്രി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ ഒന്നാം സെമസ്റ്റർ എംഎ സിറിയക് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.