രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
2019 മേയിലെ രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 വരെ അപേക്ഷിക്കാം.
2019 മേയിലെ ഒന്നാം സെമസ്റ്റർ ബിപിഎഡ് (2018 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. 2019 ഒക്ടോബറിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി, എംഎ ആന്ത്രോപോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ, ബികോം (2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012 അഡ്മിഷൻ മേഴ്സി ചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) ബിഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ചെറുശേരി മുതൽ കവിത്രയം വരെ, ലോക കാവ്യമാതൃകകൾ, മലയാള പഠനത്തിന്റെ രീതിശാസ്ത്രം എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം ഫെബ്രുവരി 14, 17, 19 തീയതികളിൽ നടക്കും.
അന്തിമ റാങ്ക് പട്ടിക
2018 ഏപ്രിലിൽ നടന്ന അവസാന വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (പുതിയ സ്കീം റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഗാന്ധിനഗർ എസ്എംഇയിലെ അജ ജോർജ്, അഖില വത്സൻ, കെ.എൻ. ശില്പ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. 2018 ഡിസംബറിലെ അവസാന വർഷ ബിഎസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (എംആർടി) പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഗാന്ധിനഗർ എസ്എംഇയിലെ റുക്സാന പി. അഷറഫ്, ആലീസ് സി. ജോയ്, സി.ആർ. അഞ്ജലി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
ഡോ. അജിത് ദയാനന്ദന്റെ പ്രഭാഷണം
സാമൂഹിക സംരംഭകത്വം; രാജ്യാന്തരഇന്ത്യൻ അനുഭവങ്ങളെക്കുറിച്ച് അമേരിക്കയിലെ അലാസ്ക അങ്കൊറേജ് സർവകലാശാലയിലെ അധ്യാപകൻ ഡോ. അജിത് ദയാനന്ദൻ നടത്തുന്ന പ്രഭാഷണപരിപാടി ഒന്പതിനു നടക്കും. രാവിലെ 10ന് സ്കൂൾ ഓഫ് ഗാന്ധിയൻതോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലാണ് പ്രഭാഷണം
വിർജീനിയ സംഘം
അക്കാദമിക സഹകരണ സാധ്യതകൾ മനസിലാക്കുന്നതിനായി അമേരിക്കയിലെ വിർജീനിയ സർവകലാശാലയിലെ അധ്യാപകവിദ്യാർഥി സംഘം എംജി യൂണിവേഴ്സിറ്റി സന്ദർശിച്ചു. 16 അംഗ സംഘമാണ് എത്തിയത്.
സെനറ്റ് തെരഞ്ഞെടുപ്പ്
സെനറ്റിലെ ഗവണ്മെന്റ് കോളജ് അധ്യാപകർ, പ്രൈവറ്റ് കോളജ് അധ്യാപകർ, പ്രിൻസിപ്പൽമാർ, എംഎൽഎമാർ, പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, കോർപറേഷൻ മേയർ എന്നീ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന ഒഴിവ് നികത്താനുള്ള തെരഞ്ഞെടുപ്പിന്റെ വരണാധികാരിയായി ജോയിന്റ് രജിസ്ട്രാർ 2 (ഭരണവിഭാഗം) ആർ.എൻ. തുളസീലാലിനെ നിയമിച്ചു.