രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷാ ചോദ്യബാങ്ക് ഫെബ്രുവരി 15നകം
ആറാം സെമസ്റ്റർ ബിരുദത്തിന്റെയും രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെയും ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കാൻ സെനറ്റ് ഹാളിൽ നടന്ന യുജി, പിജി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാന്മാരുടെ യോഗം തീരുമാനിച്ചു. 30നകം യുജി ആറാം സെമസ്റ്റർ പരീക്ഷയുടെയും ഫെബ്രുവരി 15നകം പിജി രണ്ടാം സെമസ്റ്റർ പരീക്ഷയുടെയും ക്വസ്റ്റ്യൻ ബാങ്ക് തയാറാക്കും. മാർച്ചിൽ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
ബോർഡംഗങ്ങൾക്ക് ഓരോ വിഷയത്തിന്റെയും ചോദ്യ ബാങ്ക് തയാറാക്കുന്നതിനു ചുമതല നൽകും. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാന്മാരുടെയും വിഷയവിദഗ്ധരുടെയും നേതൃത്വത്തിൽ ക്വസ്റ്റ്യൻ ബാങ്ക് സൂക്ഷ്മപരിശോധനയും നടക്കും. ക്വസ്റ്റ്യൻ ബാങ്കിന്റെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. സിൻഡിക്കറ്റംഗങ്ങളായ ഡോ. ആർ. പ്രഗാഷ്, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ് എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പൽമാരുടെ യോഗം
എംജി യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം ഇന്നു രാവിലെ 10.30ന് സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടക്കും.
അവിനാശ് ആർ. പൈക്ക് പിഎച്ച്ഡി പ്ലേസ്മെന്റ്
ബ്രിട്ടീഷ് കൗണ്സിലും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി ഏർപ്പെടുത്തിയ ന്യൂട്ടണ്ഭാഭ പിഎച്ച്ഡി പ്ലേസ്മെന്റ് പ്രോഗ്രാമിലേക്ക് ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിലെ ഗവേഷക വിദ്യാർഥി അവിനാശ് ആർ. പൈ തെരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ ബ്രിട്ടണിലെ ലാൻ കാസ്റ്റർ സർവകലാശാലയിൽ നാലുമാസം വരെ ഗവേഷണം നടത്താനുള്ള സൗകര്യം ലഭിക്കും. പ്രഫ. സാബു തോമസിന്റെ കീഴിലാണ് അവിനാശ് ഗവേഷണം നടത്തുന്നത്.