ബിഎ/ബികോം പ്രൈവറ്റ് പരീക്ഷകൾ മാറ്റി
ഒന്നും രണ്ടും സെമസ്റ്റർ ബിഎ/ബികോം പ്രൈവറ്റ് (സിബിസിഎസ് 2018 അഡ്മിഷൻ റെഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി, സിബിസിഎസ് 2017നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകളുടെ 21, 23 തീയതികളിലെ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പുതുക്കിയ പരീക്ഷ തീയതി
15ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം വർഷ ബിഫാം സപ്ലിമെന്ററി (2016നു മുന്പുള്ള അഡ്മിഷൻ) ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി 6 എന്ന പേപ്പറിന്റെ പരീക്ഷ 20ന് നടത്തും. പരീക്ഷ സമയം, കേന്ദ്രം മാറ്റമില്ല.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ ബിഎച്ച്എം (2018 അഡ്മിഷൻ റെഗുലർ/20132017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 11നും ഏഴാം സെമസ്റ്റർ ബിഎച്ച്എം (2016 അഡ്മിഷൻ റെഗുലർ/20132015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 12നും ആരംഭിക്കും. 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.
വൈവാവോസി
പത്താം സെമസ്റ്റർ ബിആർക് (സപ്ലിമെന്ററി) പരീക്ഷയുടെ തീസിസ് മൂല്യനിർണയത്തിനും വൈവാവോസിക്കും 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം.
പിഎച്ച്ഡി കോഴ്സ് വർക്ക്
201920 വർഷത്തെ പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ ഫെബ്രുവരിയിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
അന്തിമ റാങ്ക് പട്ടിക
2018 നവംബറിലെ അവസാന വർഷ എംഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ചെറുവണ്ടൂർ ഡിപിഎസിലെ പ്രിയങ്ക റോയ്, മെർലിൻ മാത്യു, അനുഷ ഷാജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
2017 ഒക്ടോബറിൽ നടന്ന അവസാന വർഷ എംഫാം പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളി ആർഐഎംഎസ്ആർ ഡിപിഎസിലെ ആരണ്യ പി. കുമാർ, അനു സെൽബി, ബ്ലെസി എലിസബത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.
പരീക്ഷഫലം
2019 ഏപ്രിലിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2017 അഡ്മിഷൻ റഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.