University News
ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ൽ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ
തേ​ഞ്ഞി​പ്പ​ലം: 'പ​രി​സ്ഥി​തി​യും വി​കാ​സ​വും, പ്ര​ശ്ന​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​റി​ന് രാ​വി​ലെ പ​ത്തി​ന് ഹി​സ്റ്റ​റി പ​ഠ​ന​വി​ഭാ​ഗം ഹാ​ളി​ൽ മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പ്ര​ഫ. ജോ​ണ്‍ ബോ​സ്കോ ലൂ​ർ​ഡു സ​മി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ട് ദി​വ​സ​ത്തെ സെ​മി​നാ​റി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

അ​ധ്യാ​പ​ക നി​യ​മ​നം: അ​പേ​ക്ഷാ തി​യ​തി നീ​ട്ടി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 15 വ​രെ നീ​ട്ടി. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ത​പാ​ലി​ൽ ഫെ​ബ്രു​വ​രി 20 വ​രെ സ്വീ​ക​രി​ക്കും.

നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് ഒ​ന്പ​തി​ന് അ​വ​ധി

അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സി​ലെ നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​ന്പ​തി​ന് അ​വ​ധി​യാ​യി​രി​ക്കും. പ​ത്ത് മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി 2014 പ്ര​വേ​ശ​നം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ 11 മു​ത​ൽ 20 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഹാ​ളി​ൽ വെ​ച്ച് വീ​ണ്ടും ന​ട​ത്തും. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ.
More News