University News
ബി​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും ഫു​ഡ് ടെ​ക്‌​നോ​ള​ജി അ​ധ്യാ​പ​ക​ര്‍ 19ന് ​രാ​വി​ലെ 10.30ന് ​മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

ആ​ര്‍​ട്‌​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

‘ആ​ര്‍​ട്‌​സ് സ്‌​കോ​ള​ര്‍​ഷി​പ്പ് 2020’ നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്‍റ​ര്‍​സോ​ണ്‍ ആ​ര്‍​ട്‌​സ് ഫെ​സ്റ്റി​വ​ല്‍, ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സൗ​ത്ത് സോ​ണ്‍, നാ​ഷ​ണ​ല്‍ യൂ​ത്ത് ഫെ​സ്റ്റി​വ​ലു​ക​ള്‍ എ​ന്നി​വ​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ര്‍​ക്കും ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി സൗ​ത്ത സോ​ണ്‍, നാ​ഷ​ണ​ല്‍ യൂ​ത്ത് ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. നി​ര്‍​ദ്ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​ഡ്വാ​ന്‍​സ് റെ​സി​പ്റ്റ്, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 29ന​കം ഡീ​ന്‍ , വി​ദ്യാ​ര്‍​ഥി​ക്ഷേ​മ വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ മാ​ര്‍​ഗ​മോ നേ​രി​ട്ടോ ല​ഭി​ക്ക​ണം. അ​ഡ്വാ​ന്‍​സ് റെ​സി​പ്റ്റി​ന്‍റെ മാ​തൃ​ക www.uoc.ac.in/Department of Students Welfare ല​ഭ്യ​മാ​ണ്.

എം​എ അ​റ​ബി​ക് പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തി​യ​തി

2019 ന​വം​ബ​ര്‍ 12ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് പ്രീ​വി​യ​സ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍ പേ​പ്പ​ര്‍ 8204 (പി) ​ഹ​ദീ​സ് ലി​റ്റ​റേ​ച്ച​ര്‍ ഫ​സ്റ്റ് അ​പ്പി​യ​റ​ന്‍​സ്/ സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 25ന് ​ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

എം​ഫി​ല്‍ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (ഒ​ക്‌​ടോ​ബ​ര്‍ 2018), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ജൂ​ണ്‍ 2019), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (ജൂ​ണ്‍ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
More News