ബിടെക് (പുതിയ സ്കീം 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് മൂന്നുമുതൽ ആരംഭിക്കും. നാലാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് നാലുമുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ പരീക്ഷകൾ മാർച്ച് അഞ്ചുമുതൽ ആരംഭിക്കും. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ മാർച്ച് ആറുമുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം 2019 ഓഗസ്റ്റിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎഡ് (സിഎസ്എസ് 201820 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 സെപ്റ്റംബറിൽ ഐഐആർബിഎസിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ നടന്ന പിഎച്ച്ഡി കോഴ്സ്വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (റഗുലർ 2015 അഡ്മിഷൻ, സപ്ലിമെന്ററി 2013 അഡ്മിഷൻ മുതൽ, 2013ന് മുന്‍പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മേയിലെ അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (റെഗുലർ 2016 അഡ്മിഷൻ, സപ്ലിമെന്ററി 2013 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പിജി: കാറ്റിന് 20 മുതൽ അപേക്ഷിക്കാം സർവകലാശാലയിലെ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (കാറ്റ് എംജിയു) അപേക്ഷ ക്ഷണിച്ചു.
20 മുതൽ മാർച്ച് 20 വരെ www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നൽകാം.
എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എംബിഎ. പ്രോഗ്രാമിലേക്കു വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ ഫീസ്: 1,100 രൂപ (പൊതുവിഭാഗം), 550 രൂപ (എസ്സി, എസ്ടി), 1,100 രൂപ (ഓപ്പണ്‍ ഓൾ ഇന്ത്യക്വോട്ട). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
വിശദവിവരത്തിനു പി.ജി. പ്രോഗ്രാം cat @mg u.ac.in, ഫോണ്‍: 04812733615.
എംബിഎ പ്രോഗ്രാം smbsmg
[email protected], ഫോണ്‍: 04812732288. രാജ്യാന്തര വിദ്യാർഥികൾwww.ucica.m gu.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
100 യുഎസ് ഡോളർ, തത്തുല്യ ഇന്ത്യൻ രൂപയാണ് അപേക്ഷ ഫീസ്.
ഇ മെയിൽ: ucicm gu@gma il.com, ഫോണ്‍: 944622 4240.
ഒരു വിദ്യാർഥിക്ക് ഒരു അപേക്ഷ മാത്രമേ നൽകാനാവൂ. എംബിഎ ഒഴികെ മറ്റ് പ്രോഗ്രാമുകൾക്ക് ഒരു അപേക്ഷയിലൂടെ നാലു വിവിധ പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം.
ഒന്നിലധികം അപേക്ഷകൾ (എംബിഎ ഒഴികെ) നൽകുന്നവരുടെ അപേക്ഷ റദ്ദാകും.
വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
ചുമതലയേറ്റു സർവകലാശാല പരീക്ഷ കണ്‍ട്രോളറായി ഡോ. സി.എം. ശ്രീജിത് ചുമതലയേറ്റു.