അഞ്ചാം സെമസ്റ്റര്‍ യുജി മൂല്യനിര്‍ണയ ക്യാമ്പ്
അഞ്ചാം സെമസ്റ്റര്‍ യുജി (സിയുസിബിസിഎസ്എസ്) നവംബര്‍ 2019 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 26 മുതല്‍ 29 വരെ നടക്കും. അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളില്‍ ഈ ദിവസങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ സസ്പെന്‍ഡ് ചെയ്ത് പരീക്ഷാ കണ്ട്രോളര് ഉത്തരവായി. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിന് അതത് ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പെടണം. വിശദാംശങ്ങള്‍ വെബ്സൈറ്റിലും ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്തവര്‍ അന്ന് രാവിലെ 9.30ന് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റി ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
നാലാം സെമസ്റ്റര്‍ എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എംആര്‍ക് (ഇന്റേണല്‍) (2015 പ്രവേശനം മുതല്‍ ) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷ 24ന് ആരംഭിക്കും.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.