രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ പ്രാക്ടിക്കൽ 27 മുതൽ മാർച്ച് 18 വരെ
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്റെലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2019 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ മാർച്ച് 18 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ രണ്ട് (വൊക്കേഷണൽ കംപ്യൂട്ടർ സയൻസ്) യുജി പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് മൂന്നുവരെ അപേക്ഷിക്കാം.
കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്; പ്രവേശനം 24ന്
ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ പഠനവകുപ്പ് നടത്തുന്ന കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനം 24ന് നടത്തും. 5200 രൂപയാണ് ഫീസ്. താല്പര്യമുള്ളവർ പത്താംക്ലാസ്, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും രണ്ട് ഫോട്ടോയുമായി രാവിലെ 10ന് മുന്‍പായി ഡിപ്പാർട്ട്മെന്റിൽ എത്തണം. 04812731 560/2731724/9544981839.