ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ
ബിഎസ്സി ഇലക്ട്രോണിക്സ് മോഡൽ മൂന്ന്, ഇലക്ട്രോണിക്സ് ആൻഡ്് കംപ്യൂട്ടർ മെയിന്റനൻസ് മോഡൽ മൂന്ന് (നാലാം സെമസ്റ്റർ സിബിസിഎസ് 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി പരീക്ഷകൾ 23ന് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്്ടിക്കൽ, വൈവാവോസി
2020 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബിവോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2018 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ 20 മുതൽ ആരംഭിക്കും. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.
2020 ഫെബ്രുവരിയിലെ ഒന്നാം വർഷ ബിഫാം (2016ന് മുന്‍പുള്ള അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവാവോസി 21 മുതൽ 28 വരെ പുതുപ്പള്ളി സീപാസിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബികോം (സിബിസിഎസ് ആൻഡ് സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ് 28, ഏപ്രിൽ ഒന്ന്, മൂന്ന്, നാല് തീയതികളിലും വൈവാവോസി ഏപ്രിൽ ആറ്, ഏഴ്, എട്ട് തീയതികളിലും അതതു കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 ജൂണിലെ രണ്ടാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (സിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015ന് മുന്‍പുള്ള അഡ്മിഷൻ വിദ്യാർഥികൾ ഓണ്‍ലൈനായി ഫീസടച്ചശേഷം നേരിട്ടും 2015 അഡ്മിഷൻ മുതലുള്ളവർ ഓണ്‍ലൈനായും 26നകം അപേക്ഷ നൽകണം.
2019 ജൂണിലെരണ്ടാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.