എംജി സർവകലാശാല നടത്തുന്ന പരീക്ഷകൾക്കു മാറ്റമില്ല
എംജി സർവകലാശാല നടത്തുന്ന പരീക്ഷകൾക്കു മാറ്റമില്ലെന്ന് വൈസ് ചാൻസലർ അറിയിച്ചു. മുൻ നിശ്ചയപ്രകാരം പരീക്ഷകൾ നടക്കും. 20ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ സപ്ലിമെന്ററി പരീക്ഷകൾ മാത്രം മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കാൻ കോളജ് പ്രിൻസിപ്പൽമാർക്കു നിർദേശം നൽകി. മുൻകരുതലുകൾ സംബന്ധിച്ച വിവരം യുജിസിയെ അറിയിക്കും.
സന്ദർശകർക്കു നിയന്ത്രണം
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സർവകലാശാല പരീക്ഷ ഭവനിൽ സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി. ഫിനാൻസ് ഓഫീസറെ സന്ദർശിക്കാനും നിയന്ത്രണമുണ്ട്. ബാങ്ക് അക്കൗണ്ട് വിവരമടക്കമുള്ളവ അപേക്ഷയിൽ നൽകണം.
പ്രോജക്ട് മൂല്യനിർണയം, ഡിസർട്ടേഷൻ/വൈവാപ്രാക്ടിക്കൽ മാറ്റി
20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എംഎൽഐഎസ്സി (അഫിലിയേറ്റഡ് കോളജുകളിലെ 2018 അഡ്മിഷൻ റെഗുലർ/2018നു മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പ്രോജക്ട് മൂല്യനിർണയം, ഡിസർട്ടേഷൻ/വൈവാവോസി, പ്രാക്ടിക്കൽ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷാഫലം
ഡിസംബറിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ബയോസയൻസസ് (2018, 2020, സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് (റെഗുലർ/സപ്ലിമെന്ററി) എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ ഒന്നുവരെ ഓണ്ലൈനായി അപേക്ഷിക്കാം.
ജൂണിലെ രണ്ടാം സെമസ്റ്റർ എംഎസ്സി പ്ലാന്റ് ബയോടെക്നോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷ തീയതി നീട്ടി
സർവകലാശാലയിലെ യുജിസി സ്ട്രൈഡ് പദ്ധതിയിലേക്ക് റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് താല്കാലിക നിയമനത്തിന് 25 വരെ അപേക്ഷിക്കാം.