പിജി പ്രവേശനം: നാളെയും അപേക്ഷിക്കാം
എംജി യൂണിവേഴ്സിറ്റി വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എംജിയു 2020) 11 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എംഎ, എംഎസ്സി, പ്രോഗ്രാമുകളിലേക്കും എൽഎൽഎം, എംബിഎ, എംപിഇഎസ്, എംഎഡ് പ്രോഗ്രാമുകളിലേക്കുമാണു പ്രവേശനം.
www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നൽകാം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. എംബിഎ പ്രോഗ്രാമിലേക്ക് www.admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ്: 1100 രൂപ (പൊതുവിഭാഗം), 550 രൂപ (എസ്സി/എസ്ടി), 1100 രൂപ (ഓപ്പണ്‍ ഓൾ ഇന്ത്യ ക്വാട്ട). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. എംബിഎ ഒഴികെ മറ്റു പ്രോഗ്രാമുകൾക്ക് ഒരു അപേക്ഷയിലൂടെ നാല് വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷകൾ (എംബിഎ ഒഴികെ) നൽകുന്നവരുടെ അപേക്ഷ റദ്ദാകും.
വിശദവിവരം വെബ്സൈറ്റുകളിൽ ലഭിക്കും. ഫോണ്‍: 04812733595, ഇമെയിൽ: cat@ mgu.ac.in. പ്രവേശന പരീക്ഷ തീയതിയടക്കമുള്ള പുതുക്കിയ സമയക്രമം cat.mgu.ac.in, admission.mgu.ac.in (എം.ബി.എ. സംബന്ധിച്ച്) എന്നീ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.
പരീക്ഷ ഫലം
എംജി 2019 സെപ്റ്റംബറിലെ എംഎഫ്എ അപ്ലൈഡ് ആർട്ട്, സ്കൾപ്ചർ, പെയിന്റിംഗ് (റഗുലർ/സപ്ലിമെന്ററി പ്രീവിയസ്/ഫൈനൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.