University News
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് പു​ന​രാ​രം​ഭി​ക്കും
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഒ​​ന്നി​​ന് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. ജൂ​​ണ്‍ ഒ​​ന്ന്, മൂ​​ന്ന്, അ​​ഞ്ച്, ആ​​റ് ആ​​റ് തീ​​യ​​തി​​ക​​ളി​​ലാ​​യി ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കും.

ലോ​​ക്ഡൗ​​ണ്‍ മൂ​​ലം മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ അ​​ക​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നി​​ല​​വി​​ൽ താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​തി​​ന് ര​​ജി​​സ്ട്രേ​​ഷ​​ൻ പൂ​​ർ​​ത്തീ​​ക​​രി​​ച്ചി​​രു​​ന്നു. ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ​​ക്ക് നി​​ല​​വി​​ൽ താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ലെ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കും. ജൂ​​ണ്‍ എ​​ട്ട്,ഒ​​ന്പ​​ത്, 10 തീ​​യ​​തി​​ക​​ളി​​ൽ പ്രാ​​ക്്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. പ്രൊ​​ജ​​ക്്ട്, വൈ​​വ എ​​ന്നി​​വ ഒ​​രു ദി​​വ​​സം കൊ​​ണ്ട് അ​​ത​​ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പൂ​​ർ​​ത്തീ​​ക​​രി​​ക്കും. ജൂ​​ണ്‍ 12ന് ​​പ്രാ​​ക്്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ളു​​ടെ മാ​​ർ​​ക്ക് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു ന​​ൽ​​ക​​ണം. കോ​​വി​​ഡ് 19 വ്യാ​​പ​​ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്രാ​​ക്്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഇ​​ത്ത​​വ​​ണ എ​​ക്സ്റ്റേ​​ണ​​ൽ എ​​ക്സാ​​മി​​ന​​ർ​​മാ​​രെ നി​​യ​​മി​​ക്കി​​ല്ല. അ​​ത​​ത് കോ​​ള​​ജി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​ണ് ചു​​മ​​ത​​ല. ജൂ​​ണ്‍ 11 മു​​ത​​ൽ ഹോം​​വാ​​ല്യു​​വേ​​ഷ​​ൻ രീ​​തി​​യി​​ൽ മൂ​​ല്യ​​നി​​ർ​​ണ​​യം ആ​​രം​​ഭി​​ക്കും.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ്രൈ​​വ​​റ്റ് ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ എ​​ട്ട്,ഒ​​ന്പ​​ത്,10,11,12 തീ​​യ​​തി​​ക​​ളി​​ലാ​​യി ന​​ട​​ക്കും. ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ 15ന് ​​ആ​​രം​​ഭി​​ക്കും. കോ​​വി​​ഡ് 19 ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യം അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചു. കോ​​ള​​ജി​​ലെ മു​​തി​​ർ​​ന്ന അ​​ധ്യാ​​പ​​ക​​നെ പ​​രീ​​ക്ഷ ചീ​​ഫാ​​യി നി​​യോ​​ഗി​​ക്കും. ജൂ​​ണ്‍ ഒ​​ന്നി​​ന് പ​​രീ​​ക്ഷ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​ൽ കോ​​ള​​ജു​​ക​​ൾ പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​നാ​​വ​​ശ്യ​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ട​​ത്ത​​ണ​​മെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ അ​​റി​​യി​​ച്ചു. സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ​​യും നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ച്ചാ​​ണ് പ​​രീ​​ക്ഷ ന​​ട​​ത്തു​​ക. ഇ​​തി​​നാ​​യി കോ​​ള​​ജു​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കും.

സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം പ​​ഠി​​ച്ച് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കു​​ന്ന​​തി​​നാ​​യി വി​​ദ​​ഗ്ധ​​സ​​മി​​തി​​യെ നി​​യോ​​ഗി​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഐ​​ടി. സെ​​ൽ തു​​ട​​ങ്ങും. വി​​ദ്യാ​​ർ​​ഥി പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്നോ ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളി​​ൽ​​നി​​ന്നോ അ​​ന​​ധി​​കൃ​​ത​​മാ​​യി ധ​​ന​​സ​​മാ​​ഹ​​ര​​ണം പാ​​ടി​​ല്ലെ​​ന്ന ഉ​​ത്ത​​ര​​വു​​ക​​ളും വ്യ​​വ​​സ്ഥ​​ക​​ളും ലം​​ഘി​​ച്ച കൊ​​ച്ചിൻ കോ​​ള​​ജ് മാ​​നേ​​ജ​​രെ നീ​​ക്കം ചെ​​യ്യാ​​ൻ തീ​​രു​​മാ​​നി​​ച്ചു. ഇ​​തു സം​​ബ​​ന്ധി​​ച്ച് നി​​യോ​​ഗി​​ച്ച അ​​ന്വേ​​ഷ​​ണ​​ക​​മ്മീ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​മാ​​യി വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സ്

പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പ് അ​​ട​​ക്ക​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​തി​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​മാ​​യി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഉ​​ട​​ൻ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സ് ന​​ട​​ത്തും. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, ഇ​​ടു​​ക്കി, എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​​ഴ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സ് ജി​​ല്ല തി​​രി​​ച്ചാ​​ണ് ന​​ട​​ക്കു​​ക.

ബി​​വോ​​ക്കു​​കാ​​ർ​​ക്ക് താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താം

ലോ​​ക്ഡൗ​​ണി​​ൽ കു​​ടു​​ങ്ങി കോ​​ള​​ജി​​ലെ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത ആ​​റാം സെ​​മ​​സ്റ്റ​​ർ സ​​പ്ലി​​മെ​​ന്‍റ​​റി, ബി​​വോ​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നി​​ല​​വി​​ൽ താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​തി​​നാ​​യി ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ (www.mgu.ac.in) എ​​ക്സാ​​മി​​നേ​​ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ലി​​ങ്കു​​വ​​ഴി​​യാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട​​ത്. ര​​ജി​​സ്ട്രേ​​ഷ​​ന് പി​​ന്നീ​​ട് അ​​വ​​സ​​രം ല​​ഭി​​ക്കി​​ല്ലെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.