നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ യഥാക്രമം 16, 18, 22, 24, 26, 29 തീയതികളിൽ നടക്കും
മാർച്ച് 23, 25, 27, 31, ഏപ്രിൽ രണ്ട്, ആറ് തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ യഥാക്രമം 16, 18, 22, 24, 26, 29 തീയതികളിൽ നടക്കും. സമയ ക്രമം : ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മാർച്ച് 23, 25, 27, 31, ഏപ്രിൽ രണ്ട് തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) ബിഎസ്സി. സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റെഗുലർ, 20142017 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ യഥാക്രമം 16, 18, 22, 24, 26 തീയതികളിൽ നടക്കും. സമയക്രമം രാവിലെ 9.30 മുതൽ 12.30 വരെ. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
മാർച്ച് 23, 25, 27, 30, ഏപ്രിൽ ഒന്ന്, മൂന്ന്, ആറ് തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 17, 19, 22, 24, 26, 29, ജൂലൈ ഒന്ന് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
മാർച്ച് 20 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എംബിഎ (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 16 മുതൽ ആരംഭിക്കും. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽസ് വ്യാകരണ (സിഎസ്എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽസ് വേദാന്ത (സിഎസ്എസ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബിഎ മോഡൽ ഒന്ന്, രണ്ട്, മൂന്ന് (സിബിസിഎസ്എസ് 20092012 അഡ്മിഷൻ) സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം. 2011 അഡ്മിഷൻ മുതലുള്ള അപേക്ഷകർ ഓണ്‍ലൈനായി അപേക്ഷിക്കണം. 2011 അഡ്മിഷന് മുന്‍പുള്ള അപേക്ഷകർ ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തിൽ നൽകണം.
2019 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ ബിഎ മോഡൽ ഒന്ന്, രണ്ട്, മൂന്ന് (സിബിസിഎസ്എസ് 20092012 അഡ്മിഷൻ) സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 23 വരെ അപേക്ഷിക്കാം. 2011 അഡ്മിഷൻ മുതലുള്ള അപേക്ഷകർ ഓണ്‍ലൈനായി അപേക്ഷിക്കണം. 2011 അഡ്മിഷന് മുന്‍പുള്ള അപേക്ഷകർ ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തിൽ നൽകണം.
2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി (സിഎസ്എസ് ബെറ്റർമെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം. 2012 അഡ്മിഷൻ മുതലുള്ള അപേക്ഷകർ ഓണ്‍ലൈനായി അപേക്ഷിക്കണം. 2012 അഡ്മിഷന് മുന്‍പുള്ള അപേക്ഷകർ ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തിൽ നൽകണം.
2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ജൂലൈയിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബിരുദ മൂല്യനിർണയം നാളെ മുതൽ
ആറാം സെമസ്റ്റർ റെഗുലർ, പ്രൈവറ്റ് ബിരുദ പരീക്ഷകളുടെ (സിബിസിഎസ്) ഉത്തരക്കടലാസ് മൂല്യനിർണയം ഒന്‍പത് മേഖലാ കേന്ദ്രങ്ങളിലായി നാളെ മുതൽ ആരംഭിക്കും. നാളെ കൊമേഴ്സ് വിഭാഗത്തിലെ അധ്യാപകരും 12ന് ആർട്സ്, സയൻസ് വിഭാഗത്തിലെ അധ്യാപകരും മൂല്യനിർണയ കേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് പരീക്ഷ കണ്ട്രോളർ അറിയിച്ചു. ഗസ്റ്റ് അധ്യാപകരടക്കം ഹാജരാകണം. കോഴഞ്ചേരി സെന്റ് തോമസ് കോളജ് (ഫോണ്‍: 9562869005), ചങ്ങാശേരി ക്രിസ്തുജ്യോതി കോളജ് (9447364493), കോട്ടയം ബിസിഎം കോളജ് (9446323239), പാലാ അൽഫോൻസ കോളജ് (9656828422), തൃപ്പൂണിത്തുറ ഗവണ്മെന്റ് കോളജ് (9946554827), മൂവാറ്റുപുഴ നിർമല കോളജ് (9447384554), ആലുവ സെന്റ് സേവ്യേഴ്സ് കോളജ് (8075478265), ലബ്ബക്കട ജെപിഎം കോളജ് (8281319301), അടിമാലി കാർമൽഗിരി കോളജ് (9744409010) എന്നിവിടങ്ങളിലാണ് മൂല്യനിർണയ കേന്ദ്രങ്ങൾ. അധ്യാപകർ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള കോവിഡ് 19 പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിച്ച് വേണം കേന്ദ്രങ്ങളിൽ എത്തേണ്ടത്.
സെനറ്റ് തെരഞ്ഞെടുപ്പ്
സർവകലാശാല സെനറ്റിലെ വിവിധ മണ്ഡലങ്ങളിൽ നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പുതിയ ഉപവരണാധികാരിയായി ഡെപ്യൂട്ടി രജിസ്ട്രാർ രണ്ട് (അക്കാദമിക്) പി.വൈ. ഹാരിസിനെ നിയമിച്ച് ഉത്തരവായി.
...