University News
ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ളുടെ പുതുക്കിയ ടൈം ടേബിൾ
മാ​​ർ​​ച്ച് 20, 23, 24, 25, 26, 27, 30, 31, ഏ​​പ്രി​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, ആ​​റ്, ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (പു​​തി​​യ സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ജൂ​​ണ്‍ 24, 25, 26, 29, 30, ജൂ​​ലൈ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, ആ​​റ്, ഏ​​ഴ്, എ​​ട്ട്, ഒ​​ന്പ​​ത്, 10, 13 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. സ​​മ​​യ​​ക്ര​​മം: ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ. വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ന് മാ​​റ്റ​​മി​​ല്ല.

ഏ​​പ്രി​​ൽ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (ഓ​​പ്പ​​ണ്‍ കോ​​ഴ്സ്) ബി​​രു​​ദ പ​​രീ​​ക്ഷ 17ന് ​​ന​​ട​​ക്കും. പ​​രീ​​ക്ഷ​​സ​​മ​​യ​​ത്തി​​നും കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

അ​​പേ​​ക്ഷാതീ​​യ​​തി

പ​​ത്താം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ (2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രൊ​​ജ​​ക്്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും വൈ​​വാ​​വോ​​സി​​ക്കും 15 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 17 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ഡ്യു​​വ​​ൽ ഡി​​ഗ്രി മാ​​സ്റ്റ​​ർ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ മൂ​​ല്യ​​നി​​ർ​​ണ​​യം ഇ​​ന്നു മു​​ത​​ൽ

ആ​​റാം സെ​​മ​​സ്റ്റ​​ർ റ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ (സി​​ബി​​സി​​എ​​സ്) ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം ഒ​​ന്പ​​ത് മേ​​ഖ​​ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഇ​​ന്നു കൊ​​മേ​​ഴ്സ് വി​​ഭാ​​ഗ​​ത്തി​​ലെ അ​​ധ്യാ​​പ​​ക​​രും നാ​​ളെ ആ​​ർ​​ട്സ്, സ​​യ​​ൻ​​സ്, ന്യൂ​​ജ​​ന​​റേ​​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ലെ അ​​ധ്യാ​​പ​​ക​​രും മൂ​​ല്യ​​നി​​ർ​​ണ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്ന് പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു. ഗ​​സ്റ്റ് അ​​ധ്യാ​​പ​​ക​​ര​​ട​​ക്കം ഹാ​​ജ​​രാ​​ക​​ണം. അ​​ധ്യാ​​പ​​ക​​ർ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നി​​ർ​​ദ​​ശി​​ച്ചി​​ട്ടു​​ള്ള കോ​​വി​​ഡ് 19 പ്ര​​തി​​രോ​​ധ മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ച്ച് വേ​​ണം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്തേ​​ണ്ട​​ത്.

സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്; വി​​ജ​​യി​​ക​​ൾ

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജു​​ക​​ളി​​ലെ ടീ​​ച്ച​​ർ​​മാ​​രു​​ടെ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് ഡോ. ​​ആ​​ൽ​​സ​​ണ്‍ മാ​​ർ​​ട്ട് (മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം), ഡോ. ​​സു​​മി ജോ​​യി ഒ​​ളി​​യാ​​പു​​രം (മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം), കെ.​​എ. വി​​നീ​​ഷ് (ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ്, മൂ​​ന്നാ​​ർ) എ​​ന്നി​​വ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.