യുജിസിയുടെ കീഴില്‍ സ്ഥാപിക്കപ്പെട്ട കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യുക്കേഷണല്‍ കമ്യൂണിക്കേഷന്‍സ് നടത്തുന്ന ഇംഗ്ലീഷിലുള്ള മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ (മൂക്ക്) ഹിന്ദി, ഗുജറാത്തി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ താല്‍പ്പര്യമുള്ള ഈ ഭാഷകളില്‍ പ്രാവീണ്യമുള്ള അക്കാഡമീഷന്മാര്, ഗവേഷകര്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവര്‍ത്തനം ചെയ്യേണ്ട കോഴ്സുകളുടെ വിവരങ്ങള്‍ http://cec.nic.in/cec/eoitranslation എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
എംഫില്‍ പ്രവേശന പരീക്ഷ
16 മുതല്‍ നടത്തുന്ന എംഫില്‍ പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷാ പ്രോട്ടോകോള്‍ പാലിച്ച് ഒരു മണിക്കൂര്‍ മുമ്പേ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം വഴി പുനഃപ്രവേശനം നേടിയവര്‍ക്കുള്ള അവസാന വര്‍ഷ എംഎ/ എംഎസ് സി/ എംകോം (2016 മുതല്‍ പ്രവേശനം) ഫസ്റ്റ് അപ്പിയറന്‍സ്/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 18 വരെ രജിസ്റ്റര്‍ ചെയ്യാം.
ലക്കിടി ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ നാലാം വര്‍ഷ ബിഎച്ച്എം (2014 മുതല്‍ പ്രവേശനം) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.
തൃശൂർ, പാലക്കാട് ജില്ലകളിലെ എംഎ ഇക്കണോമിക്സ് വൈവ
തൃശൂര്‍, പാലക്കാട് ജില്ലകളിലെ കോളജുകളിലെ നാലാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ് (സിയുസിഎസ്എസ്) ഡിസര്ട്ടേഷന് മൂല്യനിര്‍ണയവും വൈവയും 16 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പരീക്ഷ
എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ്, പുല്‍പ്പള്ളി എംഇഎസ് അസ്മാബി കോളജ് എന്നിവിടങ്ങളിലെ ബിവോക് ഒന്നാം സെമസ്റ്റര്‍ (2018, 2019 പ്രവേശനം) റഗുലര്‍ പരീക്ഷ 12ന് ആരംഭിക്കും.