ബിഎഡ് പരീക്ഷാ കേന്ദ്രമാറ്റത്തിന് അപേക്ഷിക്കാം
കോവിഡ് മൂലം ഇതര ജില്ലകളില്‍ അകപ്പെട്ടവര്‍ക്ക് നാലാം സെമസ്റ്റര്‍ ബിഎഡ് 2015, 2016 പ്രവേശനം സപ്ലിമെന്ററി, 2017 മുതല്‍ പ്രവേശനം റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്ക് സെന്റര്‍ മാറ്റത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് 14 വരെ ലഭ്യമാവും. മലപ്പുറം കൂട്ടിലങ്ങാടി, കോഴിക്കോട് വടകര, വയനാട് കണിയാമ്പറ്റ, പാലക്കാട് കൊടുവായൂര്‍, തൃശൂര്‍ അരണാട്ടുകര, ലക്ഷദ്വീപ് കവരത്തി എന്നീ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളെ അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കുന്നതല്ല.
ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാം
വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പിജി കോഴ്സുകള്‍ക്ക് 201920 വര്‍ഷത്തില്‍ പ്രവേശനം നേടിയവരില്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ 15 വരെ www.sdeuoc.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗലണ്ലോഡ് ചെയ്യാം. ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റിലെ സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. ഫോണ്‍: 0494 2407461, 2407356.
യുജി രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബിഎ/ ബികോം/ ബിഎസ് സി (മാത്തമാറ്റിക്സ്)/ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകള്‍ക്ക് 2017 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി 15 മുതല്‍ 18 വരെയും നൂറ് രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്ഡിഇ ഐഡി/ ടിസി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 22നകം ലഭിക്കണം. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2407356.
കോളജ് പഠനം മുടങ്ങിയവര്‍ക്ക് രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം
അഫിലിയേറ്റഡ് കോളജുകളില്‍ 2017 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബിഎ/ ബികോം/ ബിഎസ് സി മാത്സ്/ ബിബിഎ (സിയുസിബിസിഎസ്എസ്/ സിബിസിഎസ്എസ്) പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം തുടര്‍പഠനം നടത്താനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എസ്ഡിഇ വഴി രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി 18 വരെയും നൂറ് രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2407357.
നാലാം സെമസ്റ്റര്‍ യുജി സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാ കേന്ദ്രം
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ യുജി (സിസിഎസ്എസ്, 2012, 2013 പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ 30ന് ആരംഭിക്കും. താഴെ കൊടുത്ത ജില്ലകളിലെ വിവിധ കോളജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബ്രാക്കറ്റില്‍ കൊടുത്ത ടീച്ചര്‍ എഡ്യുക്കേഷന്‍ കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാകണം. വയനാട് ജില്ല (കണിയാമ്പറ്റ), കോഴിക്കോട് (വടകര), മലപ്പുറം (കൂട്ടിലങ്ങാടി), തൃശൂര്‍ (അരണാട്ടുകര), പാലക്കാട് (കൊടുവായൂര്‍), ലക്ഷദ്വീപ് (കവരത്തി യൂണിവേഴ്സിറ്റി സെന്റര്‍).
തിരുന്നാവായ ഖിദ്മത്ത് ആര്‍ട്സ് കോളജ് അറബിക് സ്പെഷല്‍ പരീക്ഷ
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബിഎ (സിയുസിബിസിഎസ്എസ്2017 പ്രവേശനം) കോമണ്‍ കോഴ്സ് അറബിക്കള്ച്ചര് ആന്റ് സിവിലൈസേഷന് സ്പെഷല്‍ പരീക്ഷ ജൂലൈ എട്ടിന് തിരുന്നാവായ ഖിദ്മത്ത് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ്) ബിഎ/ ബിഎ അഫ്സല്‍ഉല്‍ഉലമ/ ബിഎസ് സി മാത്സ്, കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ് സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.