2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
2020 ജനുവരിയിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷനിൽ നടത്തിയ പിഎച്ച്ഡി കോഴ്സ് വർക്ക് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 15, 16, 17 തീയതികളിൽ നടക്കും. അപേക്ഷകർ രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ ഫ്രണ്ട് ഓഫീസ് കം സിംഗിൾ വിൻഡോ സെക്ഷനിൽ (റൂം നന്പർ 109) അസൽ തിരിച്ചറിയൽ രേഖകളുമായി എത്തണം. ഓരോ അപേക്ഷകരെയും ഹാജരാകേണ്ട തീയതിയും സമയവും ഇ.ജെ. 8 സെക്ഷനിൽനിന്നു മുൻകൂട്ടി നേരിട്ട് അറിയിക്കും. ഹാജരാകുന്ന വിദ്യാർഥികൾ കോവിഡ് 19 ആയി ബന്ധപ്പെട്ട നിർദേശങ്ങൾ കർശനമായി പാലിക്കണം.
തീയതി ദീർഘിപ്പിച്ചു സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 201920 വർഷത്തെ എംഫിൽ പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള അവസാന തീയതി ജൂലൈ 30 വരെ ദീർഘിപ്പിച്ച് ഉത്തരവായി.
ബിരുദ പരീക്ഷകൾ മാറ്റി 23ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവച്ചതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്. 16 മുതൽ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 23 മുതൽ ആരംഭിക്കുന്നതിന് പുതുക്കി നിശ്ചയിച്ചിരുന്നു. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം എംഇഎസ് കോളജ്, തൊടുപുഴ അൽഅഹ്സർ കോളജ് എന്നീ രണ്ട് പുതിയ പരീക്ഷകേന്ദ്രങ്ങൾ കൂടി അനുവദിക്കും. പൊതുഗതാഗത സംവിധാനം പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുന്നതുവരെ സർവകലാശാല പരിധിക്ക് പുറത്തുള്ള പരീക്ഷകേന്ദ്രങ്ങളിൽവച്ച് പരീക്ഷ നടത്തുന്നതിന് സർക്കാരിന്റെ അനുവാദം തേടും.
എംബിഎ പ്രവേശനം; 30 വരെ അപേക്ഷിക്കാം സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ എംബിഎ പ്രോഗ്രാം പ്രവേശനത്തിന് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്www.admission.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 04812732288. ഇമെയിൽ:
[email protected] സീറ്റ് വർധന; കോളജുകൾക്ക് അപേക്ഷിക്കാം അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നടത്തുന്ന ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് (നിയന്ത്രണ സമിതികൾ ഇല്ലാത്തവ) 202021 അധ്യയന വർഷത്തേക്ക് നാമമാത്ര സീറ്റ് വർധനവിന് കോളജുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫീസടച്ച് അപേക്ഷകൾ സർവകലാശാലയുടെ www.admissio n.mgu.ac.in എന്ന വെബ്സൈറ്റിലൂടെ 24നകം ഓണ്‍ലൈനായി സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.