University News
എം​ബി​എ പ​രീ​ക്ഷ​ാകേ​ന്ദ്രം മാ​റാം
16നു ​തു​ട​ങ്ങു​ന്ന എം​ജി നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ​ക്കു കേ​ര​ള​ത്തി​ലെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​താം. കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധി​കാ​രപ​രി​ധി​ക്കു​ള്ളി​ൽ ഏ​ത് എം​ബി​എ കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​താ​നും സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ നി​ല​വി​ൽ പ​ഠി​ക്കു​ന്ന കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഴു​താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്രം അ​റി​യി​ക്ക​ണം. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​ര്, ര​ജി​സ്റ്റ​ർ ന​ന്പ​ർ, ഓ​രോ ദി​വ​സ​വും എ​ഴു​തു​ന്ന പേ​പ്പ​റി​ന്‍റെ പേ​ര് എ​ന്നി​വ ക്രോ​ഡീ​ക​രി​ച്ച് [email protected]എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​റി​യി​ക്ക​ണം.​പ്രി​ൻ​സി​പ്പ​ൽ​മാ​ർ ന​ൽ​കു​ന്ന ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കേ പ​രീ​ക്ഷാ കേ​ന്ദ്രം മാ​റി പ​രീ​ക്ഷ​യെ​ഴു​താ​നാ​കൂ​വെ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ർ അ​റി​യി​ച്ചു.