University News
യു​ജി പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നാ​വാ​ത്ത​വ​ര്‍​ക്ക് ത​പാ​ലി​ല്‍ അ​യ​യ്ക്കാം
നി​ര്‍​ദി​ഷ്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ആ​റാം സെ​മ​സ്റ്റ​ര്‍ (2017 പ്ര​വേ​ശ​നം) ബി​കോം/ ബി​എ/ ബി​എ​സ് സി ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ദി ​ഡ​യ​റ​ക്ട​ർ‌, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യൂ​ക്കേ​ഷ​ൻ‌, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ലി​ല്‍ അ​യ​യ്ക്ക​ണം. അ​വ​സാ​ന തി​യ​തി 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ. ഫോ​ൺ: 0494 2407356, 2407494.

ബി​ബി​എ പ്രോ​ജ​ക്ട് വൈ​വ 20ന്

​തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ 13ന് ​ന​ട​ത്താ​നി​രു​ന്ന് മാ​റ്റി​വ​ച്ച വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ (2017 പ്ര​വേ​ശ​നം) ബി​ബി​എ പ്രോ​ജ​ക്ട് സ​മ​ര്‍​പ്പ​ണ​വും വൈ​വ​യും 20ന് ​ന​ട​ക്കും.

എം​കോം വൈ​വ

തൃ​ശൂ​ർ‌, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍​ണ​യ​വും വൈ​വ​യും 25 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ.

എം​ബി​എ പ്ര​വേ​ശ​നം: പ്രി​ന്‍റൗ​ട്ട് ഇ​ന്ന് അ​യ​യ്ക്ക​ണം

എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്/ കെ​മാ​റ്റ്/​സി​മാ​റ്റ്/​ക്യാ​റ്റ് സ്‌​കോ​ര്‍ കാ​ര്‍​ഡ് ഇ​തു​വ​രെ അ​യ​ച്ചു​ത​രാ​ത്ത അ​പേ​ക്ഷ​ക​ര്‍ പ്രി​ന്‍റൗ​ട്ട് [email protected] ഇ​മെ​യി​ലി​ലേ​ക്ക് ഇ​ന്ന് ത​ന്നെ അ​യ​യ്ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

മാ​ള കാ​ര്‍​മ​ല്‍ കോ​ള​ജി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് അ​ഗ്രി​ക​ള്‍​ച്ച​ര്‍ (2019 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഫീ​സ​ട​ച്ച് 27 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

യു​ജി സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ 20092011 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ് സി/ ​ബി​കോം (സി​സി​എ​സ്എ​സ്) സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും. ഹാ​ള്‍​ടി​ക്ക​റ്റ് 25 മു​ത​ല്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​വും.