23 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബികോം, ബിഎ ബിരുദ (ആന്വൽ സ്കീം) പാർട്ട് മൂന്ന് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിദ്യാർത്ഥികൾ അപേക്ഷിച്ച പരീക്ഷാകേന്ദ്രങ്ങൾക്ക് പകരമായി അനുവദിച്ച കേന്ദ്രങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിലെ
പത്രക്കുറിപ്പിൽ നിന്നും മനസ്സിലാക്കേണ്ട താണ്.
പ്രാക്ടിക്കൽ
ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിപിഎ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ ജൂലൈ മൂന്നു വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ ആന്‍ഡ് വീഡിയോ പ്രൊഡക്ഷൻ എന്ന കോഴ്സിന്റെ പ്രാക്ടിക്കൽ 29 ന് അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷ 29 ന് അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (2019 സ്കീം റെഗുലർ, 2015 സ്കീം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷ 29 മുതൽ ആരംഭിക്കുന്നതാണ്. നടത്തുന്ന മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിടി/ബിഎച്ച്എം) (2018 സ്കീം റെഗുലർ, 2014 സ്കീം ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ സപ്ലിമെന്ററി, 2006 സ്കീം മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവാ വോസി
നാലാം സെമസ്റ്റർ എംഎഡ് (20182020 അഡ്മിഷൻ) വൈവാ വോസി ജൂലൈ ഒമ്പതു മുതൽ ആരംഭിക്കും.
ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎ ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിന്റെ വൈവ വോസി 29, 30 തീയതികളിൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
സൂക്ഷ്മപരിശോധന
മേയ് 15 ൽ പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ ആന്‍ഡ് സപ്ലിമെന്ററി, 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ, നവംബർ 2019 ന്റെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം.
എൽഎൽബി പരീക്ഷാസമയം പുനഃക്രമീകരിച്ചു
22 മുതൽ ആരംഭിക്കുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സരം ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷകളുടേയും 23 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി പരീക്ഷകളുടേയും സയമക്രമം ഉച്ചയ്ക്ക്ശേഷം 01.30 മുതൽ 04.30 വരെയും വെളളിയാഴ്ച ഉച്ചയ്ക്ക് 02.00 മണി മുതൽ 05.00 മണി വരെയും പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാകേന്ദ്രം
22 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം), 23 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം) പരീക്ഷകൾക്ക് പരീക്ഷാകേന്ദ്രം മാറ്റി ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് പ്രിൻസിപ്പൽ മുഖേന ഇമെയിലിൽ ലഭ്യമാകും. ഗവ.കോളജ്, നാട്ടകം, കോട്ടയം, ഗവ.കോളജ്, കട്ടപ്പന, ഇടുക്കി, ഗവ.ബി.എഡ് ട്രെയിനിംഗ് കോളജ്, തൃശൂർ, വി.കെ.കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ.വിമൻസ് കോളജ്, കണ്ണൂർ, ഗവ.ആർട്സ് കോളജ്, മീൻചന്ത, കോഴിക്കോട്, എംഎസ്എം കോളജ്, കായംകുളം എന്നിവയാണ് ലോ കോളജുകൾ ഒഴികെയുളള മറ്റു പരീക്ഷാകേന്ദ്രങ്ങൾ.
23 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബികോം ആന്വൽ പരീക്ഷകൾക്ക് ഓൾ സെയിന്റ്സ് കോളജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിരുന്നവർ എൻഎസ്എസ് കോളജ്, നീറമണ്‍കര, തിരുവനന്തപുരത്ത് പരീക്ഷ എഴുതണം. കെഎൻഎംഗവ.കോളജ് അപേക്ഷിച്ചവർ കെഎൻഎം ആർട്സ് ആന്‍ഡ് സയൻസ് കോളജ്, കാഞ്ഞിരംകുളത്ത് പരീക്ഷ എഴുതണം. വിശദവിവരങ്ങൾക്ക് 9947027361 എന്ന നന്പറിൽ ബന്ധപ്പെടുക.
22 മുതൽ നടത്തുന്ന ബിഎ ബിരുദ (ആന്വൽ സികീം) പാർട്ട് മൂന്ന് സബിസിഡിയറി വിഷയങ്ങൾക്ക് മാർ ഈവാനിയോസ് കോളജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ്, ചെന്പഴന്തിയിലും യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എജെ കോളജ് ഓഫ് സയൻസ് ആന്‍ഡ് ടെക്നോളജി, തോന്നയ്ക്കലും ഇക്ബാൽ കോളജ്, പെരിങ്ങമ്മല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എൻഎസ്എസ് കോളജ്,നീറമണ്‍കരയിലും ഗവ.സംസ്കൃത കോളജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കെഎൻഎം.ആർട്സ് ആന്‍ഡ് സയൻസ് കോളജ്, (സെൽഫ് ഫിനാൻസിംഗ്) കാഞ്ഞിരംകുളത്തും ഗവ.കോളജ്, നെടുമങ്ങാട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ആണ്‍കുട്ടികൾ ഗവ.കോളജ്, ആറ്റിങ്ങലും, പെണ്‍കുട്ടികൾ എൻഎസ്എസ് കോളജ്, നീറമണ്‍കരയിലും എഫ്എംഎൻ കോളജ്, കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ്, കൊല്ലത്തും ഡിബി കോളജ്, ശാസ്താംകോട്ട പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടികെഎം കോളജ്, കൊല്ലത്തും എസ്എൻ കോളജ് ഫോർ വിമൻ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ്, കൊല്ലത്തും ബിജെഎം ഗവ.കോളജ്, ചവറ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടികെഎം കോളജ് ഓഫ് ആർട്സ് ആന്‍ഡ് സയൻസ്, കൊല്ലത്തും സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ്, ചേർത്തലയിലും ടികെഎം കോളജ്, നങ്ങ്യാർകുളങ്ങര പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്എൻ കോളജ്, ചേർത്തലയിലും എസ്ഡി കോളജ്, ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഹിസ്റ്ററി, ഇക്കണോമിക്സ് മെയിൻ വിദ്യാർഥികൾ മാത്രം മാർ ഗ്രിഗോറിയസ് കോളജ് ആർട്സ് ആന്‍ഡ് സയൻസ്, പുന്നപ്ര, ആലപ്പുഴയിലും മറ്റു മെയിനുകളിലെ എല്ലാ വിദ്യാർഥികളും (ഓഫ്ലൈൻ ആന്‍ഡ് ഓണ്‍ലൈൻ) എസ്എൻ കോളജ്, ചേർത്തലയിലും പരീക്ഷ എഴുതണം. മറ്റുള്ളവർ അവർ അപേക്ഷിച്ച പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ട താണ്.
പരീക്ഷാഫലം
നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ് തീയതി നീട്ടി
സർവകലാശാലയുടെ കാര്യവട്ടം കാന്പസിലെ പഠന വകുപ്പുകളിൽ (സിഎസ്എസ്) ജൂലൈ ഒന്നിന് ആരംഭിക്കുന്ന പിജി നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് ഓണ്‍ലൈനായി 23 വരെയും പിഴയോടെ 26 വരെയും ഫീസടയ്ക്കാം