നാലാം സെമസ്റ്റർ യുജി, പിജി പരീക്ഷകൾ ഇന്ന് ആരംഭിക്കും
നാലാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഓണ്ലൈനിലൂടെ രജിസ്റ്റർ ചെയ്തവർക്ക് അതത് ജില്ലകളിൽ അനുവദിച്ച പ്രത്യേക പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ഏതെങ്കിലും കാരണത്താൽ പ്രത്യേക കേന്ദ്രത്തിൽ പരീക്ഷ എഴുതുവാൻ സാധിക്കുന്നില്ലെങ്കിൽ പഠിക്കുന്ന കോളജിൽ പരീക്ഷ എഴുതാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിന് കോളജുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിവിധ ജില്ലകളിലെ പ്രത്യേക പരീക്ഷ കേന്ദ്രങ്ങൾ: തിരുവനന്തപുരം ജില്ലയിൽ അപേക്ഷിച്ചവർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷയെഴുതണം. കൊല്ലം: ചവറ ഗവണ്മെന്റ് കോളജ്, ആലപ്പുഴ: യുജി പരീക്ഷ എടത്വാ സെന്റ് അലോഷ്യസ് കോളജ്, പിജി പരീക്ഷ ചന്പക്കുളം ഫാ. പോരുകര സിഎംഐ കോളജ്, പത്തനംതിട്ട: യുജി കോഴഞ്ചേരി സെന്റ് തോമസ് കോളജ്, പിജിപത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോട്ടയം: യുജി നാട്ടകം ഗവണ്മെന്റ് കോളജ്, പിജികോട്ടയം ബസേലിയസ് കോളജ്, ഇടുക്കി: യുജിലബക്കട ജെപിഎം കോളജ്, നെടുങ്കണ്ടം എംഇഎസ് കോളജ്, തൊടുപുഴ അൽ അസർ കോളജ്, പിജിയും സൈബർ ഫോറൻസികും യുജി സപ്ലിമെന്ററിക്കാരും ലബക്കട ജെപിഎം കോളജ്, എറണാകുളം: യുജികാലടി ശ്രീശങ്കര കോളജ്, പിജി ആലുവ യുസി കോളജ്, തൃശൂർ: തൃശൂർ ഗവണ്മെന്റ് ബിഎഡ് കോളജ്, പാലക്കാട്: പാലക്കാട് ഗവണ്മെന്റ് വിക്്ടോറിയ കോളജ്, മലപ്പുറം: മലപ്പുറം ഗവണ്മെന്റ് കോളജ്, കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ആർട്സ് കോളജ്, വയനാട്: കൽപ്പറ്റ ഗവണ്മെന്റ് കോളജ്, കണ്ണൂർ: വി.കെ. കൃഷ്ണമേനോൻ മെമ്മോറിയൽ വിമൻസ് കോളജ്, കാസർഗോഡ്: കാസർഗോഡ് ഗവണ്മെന്റ് കോളജ്. ലക്ഷദ്വീപിൽ അപേക്ഷിച്ച വിദ്യാർഥികൾ കവരത്തി ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതണം.
പ്രത്യേക കാരണങ്ങളാൽ പരീക്ഷ കേന്ദ്രം മാറ്റി രജിസ്റ്റർ ചെയ്യാൻ കഴിയാത്തതായി സർവകലാശാലയെ ഒൗദ്യോഗികമായി അറിയിച്ച വിദ്യാർഥികൾ പഠിക്കുന്ന കോളജിലെ പ്രിൻസിപ്പൽമാരെ ബന്ധപ്പെട്ട് ഹാൾടിക്കറ്റ് ഇമെയിൽ മുഖേന വാങ്ങി അനുവാദം ലഭിച്ച ജില്ല കേന്ദ്രത്തിൽ പരീക്ഷയെഴുതണം.
പുതുക്കിയ പരീക്ഷ തീയതി
23, 25 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർന്യായ (സിബിസിഎസ് 2017 അഡ്മിഷൻ റഗുലർ) യുജി പരീക്ഷകൾ 24, 26 തീയതികളിൽ നടത്തുന്നതിന് പുതുക്കി നിശ്ചയിച്ചു. പരീക്ഷ സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.
അപേക്ഷ തീയതി
നാലാം സെമസ്റ്റർ എംടെക് (2017 അഡ്മിഷൻ) പരീക്ഷയുടെ തിസിസ് മൂല്യനിർണയം, വൈവാവോസി എന്നിവയ്ക്ക് 23 വരെയും 525 രൂപ പിഴയോടെ 24 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.
തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ സപ്ലിമെന്ററി വിദ്യാർഥികൾക്കായി നടത്തുന്ന രണ്ടാം വർഷ എംഎഫ്എ. പരീക്ഷയ്ക്ക് 29 വരെയും 525 രൂപ പിഴയോടെ 30 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം.
പ്രാക്്ടിക്കൽ
2020 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബിവോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2018 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ (വെബ് ഡിസൈൻ ലാബ്) 26ന് മാറന്പള്ളി എംഇഎസ് കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രോഗ്രാം അസോസിയേറ്റ് ഒഴിവ്
ഡയറക്്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ടേം പ്രോഗ്രാംസിൽ (ഡിഎഎസ്പി) പ്രോഗ്രാം അസോസിയേറ്റിന്റെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. മാനവിക, സാമൂഹിക ശാസ്ത്ര, മാനേജ്മെന്റ് വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും അധ്യാപനത്തിലോ നൈപുണ്യ വികസനത്തിലോ രണ്ടുവർഷത്തിൽ കുറയാത്ത പരിചയമുള്ളവർക്ക് ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ സഹിതം 27 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. ഫോണ്: 04812731066.
...