ബിഎ ആന്വൽ സ്കീം - ജനറൽ സൈക്കോളജി പരീക്ഷയ്ക്ക് മാറ്റം
ജൂലൈ രണ്ടിന് നടത്താനിരുന്ന ബിഎ ആന്വൽ സ്കീം ബിരുദ പാർട്ട് III
സബ്സിഡിയറി വിഷയമായ ന്ധജനറൽ സൈക്കോളജി’ ജൂലൈ മൂന്നി ലേക്ക് മാറ്റിയിരിക്കുന്നു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
മാർക്കുലിസ്റ്റുകൾ കൈപ്പറ്റാം
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2019 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംബിഎ (2009 സ്കീം) മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകളുടെ മാർക്കുലിസ്റ്റുകൾ ഹാൾടിക്കറ്റുകൾ ഹാജരാക്കി അതതു പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.
പരീക്ഷാഫലം
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആന്‍ഡ് ബയോടെക്നോളജി (റീസ്ട്രക്ച്ചേർഡ്) (മേഴ്സിചാൻസ് 2008 അഡ്മിഷൻ വരെ, 2009 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 10 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ (സിആർ സിബിസിഎസ്എസ്) ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ, സിബിസിഎസ് ബിഎസ്സി ഡിഗ്രി (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി) 138 2 (യ), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂലൈ ആറു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടന്ന സിബിസിഎസ് ബികോം അഞ്ചാം സെമസ്റ്റർ 2017 അഡ്മിഷൻ (റെഗുലർ), 2016, 2015, 2014 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂലൈ ആറു വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ് 2017 അഡ്മിഷൻ (റെഗുലർ), 2016 അഡ്മിഷൻ (ഇംപ്രൂവ്മെന്റി), 2015, 2014 അഡ്മിഷൻ (സപ്ലിമെന്ററി), ബിസിഎ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് (2017 അഡ്മിഷൻ റെഗുലർ, 2016 2014 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ആറു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് കരിയർ റിലേറ്റഡ് സിബിസിഎസ്എസ് (2017 അഡ്മിഷൻ റെഗുലർ, 2016 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ആറു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ജൂലൈ 22 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് സ്ട്രീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്ക്ക് 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.