കേരള സർവകലാശാല നടത്തുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം, നാലാം സെമസ്റ്റർ ബിരുദം (സിആർ സിബിസിഎസ്എസ്, സിബിസിഎസ്എസ്), നാലാം സെമസ്റ്റർ സിഎസ്എസ്, അഞ്ചാം സെമസ്റ്റർ എൽഎൽബി എന്നിവയുടെ പരീക്ഷകൾക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ച് പരീക്ഷ നടത്തുന്നതിനുളള സംവിധാനം പുനഃക്രമീകരിച്ചു. നിലവിലുള്ള പരീക്ഷാകേന്ദ്രങ്ങൾക്കു പുറമെ ഗവ.കോളജ്, കാസർഗോഡ്, ഗവ.കോളജ്, കൽപ്പറ്റ, വയനാട്, ഗവ.കോളജ്, മലപ്പുറം, ഗവ.വിക്ടോറിയ കോളജ്, പാലക്കാട്, മഹാരാജാസ് കോളജ്, എറണാകുളം എന്നീ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. അതതു ജില്ലകളിലെ വിദ്യാർഥികൾ തൊട്ടടുത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപേ ഹാൾടിക്കറ്റുമായി ഹാജരാകണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂലൈ ഒന്നിന് ആരംഭിക്കുന്ന എംകോം (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷകളുടേയും എംഎസ്സി ഹോം സയൻസി (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്) (2018 സ്കീം) ന്റെയും പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ജൂലൈ ഏഴിന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട് & മൂന്ന് സബ്സിഡിയറി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിംഗ് (ഒക്ടോബർ 2019) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രോജക്ട് സമർപ്പിക്കാം
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ആറാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ്, കന്പ്യൂട്ടർ സയൻസ്/ബിസിഎ (2017 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ പ്രോജക്ട് റിപ്പോർട്ട് ജൂലൈ 10ന് മുന്‍പായി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ സമർപ്പിക്കണം.
പിഎച്ച്ഡി രജിസ്ട്രേഷൻ ഒഴിവുള്ള വിഷയങ്ങളിൽ അപേക്ഷ ക്ഷണിച്ചു
കേരള സർവകലാശാലയുടെ ജൂലൈ 2020 സെഷൻ പിഎച്ച്ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. 2020 ജൂലൈ ഒന്നു മുതൽ 15 വരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ ()അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജൂലൈ 16ന് വൈകുന്നേരം അഞ്ചിന് മുൻപായി സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കണം. അപേക്ഷകർ ഫീസ് ഒടുക്കുന്നതിന് ഓണ്‍ലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ().
പരീക്ഷാകേന്ദ്രങ്ങൾ
ജൂലൈ ഏഴിന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിംഗ് പരീക്ഷയ്ക്ക് എസ്ഡിഇ കാര്യവട്ടം, ടികെഎം കോളജ്, കൊല്ലം, എസ്ഡി കോളജ്, ആലപ്പുഴ എന്നിവിടങ്ങൾ മാത്രമായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ.
യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം, ഗവ.സംസ്കൃത കോളജ്,ഗവ.കോളജ്, നെടുമങ്ങാട്, ക്രിസ്റ്റ്യൻ കോളജ്, കാട്ടാക്കട, എം.ജി കോളജ്, തിരുവനന്തപുരം, ഗവ.ആർട്സ് കോളജ്, തിരുവനന്തപുരം, ഗവ.വിമൻസ് കോളജ്, വഴുതയ്ക്കാട്, ഗവ.കോളജ്, ആറ്റിങ്ങൽ, വിടിഎം എൻഎസ്എസ് കോളജ്, ധനുവച്ചപുരം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ എസ്ഡിഇ കാര്യവട്ടത്തു നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
ഗവ.കോളജ്, ചവറ, എസ്എൻ കോളജ്, കൊല്ലം, സെന്റ് സ്റ്റീഫൻസ് കോളജ്, പത്തനാപുരം, എംഎസ്എം കോളജ്, കായംകുളം എന്നിവിടങ്ങൾ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടികെഎം കോളജ്, കൊല്ലത്തു നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
സെന്റ്.മൈക്കിൾസ് കോളജ്, ചേർത്തല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്ഡി കോളജ്, ആലപ്പുഴ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പരീക്ഷാഫലം
2019 നവംബറിൽ നടത്തിയ ഏകവത്സര എൽഎൽഎം (20182019) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ നടത്തിയ എംകോം 20172019 ബാച്ച് (സിഎസ്എസ്) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.