കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ സ്വാശ്രയ എന്‍എസ്എസ് യൂണിറ്റ് ആരംഭിക്കുന്നതിന് കോളജുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ക്ക് 15നകം സ്പീഡ് പോസ്റ്റില്‍ അയക്കണം. സോഫ്റ്റ് കോപ്പി
[email protected] എന്ന ഇമെയിലിലും അയക്കണം.
എംഎ വൈവ മാറ്റി ഇന്നും നാളെയും ചാലക്കുടി പനമ്പിള്ളില്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് (സിയുസിഎസ്എസ്) ഡിസര്ട്ടേഷന് മൂല്യനിര്‍ണയവും വൈവയും 14, 15 തിയതികളിലേക്ക് മാറ്റി.
പരീക്ഷാഫലം ആറാം സെമസ്റ്റര്‍ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്ററി ഏപ്രില്‍ 2020 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട് വരുന്നത് ഒഴിവാക്കി ഇഹെല്പ്പ് സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി ബന്ധപ്പെടണം. അത്യാവശ്യഘട്ടത്തില്‍ വിളിക്കേണ്ട നമ്പർ: 0494 2407210, 2407284.
2019 മേയില്‍ നടത്തിയ എംഎ ഹിസ്റ്ററി പ്രീവിയസ്/ ഒന്ന്, രണ്ട് സെമസ്റ്റര്‍ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
പരീക്ഷ വിദൂരവിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ ബിജിഡിഎ (സിയുസിബിസിഎസ്എസ്2014 പ്രവേശനം) റഗുലര്‍ പരീക്ഷ 14ന് ആരംഭിക്കും.