University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​ക​​ൾ 13 മു​​ത​​ൽ ന​​ട​​ക്കും
സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ് 20182020) എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​ക​​ൾ 13 മു​​ത​​ൽ ന​​ട​​ക്കും. എ​​ട്ടു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. 1400 രൂ​​പ​​യാ​​ണ് പ​​രീ​​ക്ഷ ഫീ​​സ്. സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​പേ​​യ്മെ​​ന്‍റ് പോ​​ർ​​ട്ട​​ൽ വ​​ഴി​​യാ​​ണ് ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​ത്. എ​​സ്‌​​സി, എ​​സ്ടി, ഒ​​ഇ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല.

പി​​എ​​ച്ച്ഡി ര​​ജി​​സ്ട്രേ​​ഷ​​ന് അ​​പേ​​ക്ഷി​​ക്കാം

പി​​എ​​ച്ച്ഡി ര​​ജി​​സ്ട്രേ​​ഷ​​ന് (2020 അ​​ഡ്മി​​ഷ​​ൻ) അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ഫ​​ലം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം.

എം​​ജി​​യു പി​​എ​​ച്ച്ഡി എ​​ൻ​​ട്ര​​ൻ​​സ് 2020ന് ​​അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഇ​​പ്പോ​​ൾ ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും അ​​പേ​​ക്ഷ​​ഫോ​​മും സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ്, 20192021 ബാ​​ച്ച്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ന​​വം​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ മ​​ല​​യാ​​ളം, എം​​ഫി​​ൽ ഇം​​ഗ്ലീ​​ഷ്, എം​​ഫി​​ൽ തി​​യ​​റ്റ​​ർ ആ​​ർ​​ട്സ് (സി​​എ​​സ്എ​​സ് 20182020 ബാ​​ച്ച് ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി സു​​വോ​​ള​​ജി (സ്പെ​​ഷ​​ൽ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 21 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

‌​​ഇ​​ന്‍റ​​ർ​​വ്യൂ എ​​ട്ടി​​ന്

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ കം​​പ്യൂ​​ട്ട​​ർ ലാ​​ബ് ഇ​​ൻ ചാ​​ർ​​ജി​​നെ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി നി​​യ​​മി​​ക്കു​​ന്നു. ഒ​​രൊ​​ഴി​​വാ​​ണു​​ള്ള​​ത്. വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ എ​​ട്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ബ്ലോ​​ക്കി​​ൽ ന​​ട​​ക്കും.

ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​നം. മാ​​സം 15000 രൂ​​പ ല​​ഭി​​ക്കും. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ പ്രാ​​യം, യോ​​ഗ്യ​​ത, ജാ​​തി, പ്ര​​വൃ​​ത്തി പ​​രി​​ച​​യം എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ അ​​സ​​ലും സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളും ബ​​യോ​​ഡാ​​റ്റ​​യും സ​​ഹി​​തം രാ​​വി​​ലെ 11.30ന് ​​എ​​ഡി എ ​​നാ​​ല് സെ​​ക്ഷ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണം.
വി​​ശ​​ദ​​വി​​വ​​രം www.mg u.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. 04812733303.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം എ​​ട്ടി​​ന്

സി​​ൻ​​ഡി​​ക്ക​​റ്റി​​ന്‍റെ യോ​​ഗം എ​​ട്ടി​​ന് രാ​​വി​​ലെ 10.30ന് ​​സി​​ൻ​​ഡി​​ക്ക​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും. പു​​തി​​യ സി​​ൻ​​ഡി​​ക്ക​​റ്റ് ചു​​മ​​ത​​ല​​യേ​​റ്റ​​തി​​നു ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​യോ​​ഗ​​മാ​​ണി​​ത്.