ആറാം സെമസ്റ്റര്‍ യുജി പുനര്‍മൂല്യനിര്‍ണയ അപേക്ഷ
ജൂണ്‍ 30ന് ഫലം പ്രസിദ്ധീകരിച്ച ആറാം സെമസ്റ്റര്‍ ബിഎ/ ബിഎസ്ഡബ്ല്യൂ/ ബിവിസി/ ബിഎഫ്ടി/ ബിഎ അഫ്സൽഉല്‍ഉലമ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ നേരിട്ട് വരുന്നത് ഒഴിവാക്കേണ്ടതും ആവശ്യമുള്ള പക്ഷം സര്‍വകലാശാലയുടെ ഇഹെല്പ്പ് പോര്‍ട്ടല്‍ വഴി ബന്ധപ്പെടേണ്ടതുമാണ്. അത്യാവശ്യഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പർ: 0494 2407223, 2407436.
ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറായി പാര്‍ട്ട്ടൈമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 22. പ്രതിമാസ മൊത്തവേതനം: 15,000 രൂപയും 3,000 രൂപ കണ്ടിന്‍ജന്‍സി അലവന്‍സും.
യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഏതെങ്കിലും വിഷയത്തിലുള്ള പിജിയും ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യവും. പ്രായം: 2020 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.