എന്‍എസ്എസ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
201920 വര്‍ഷത്തെ മികച്ച എന്‍എസ്എസ് യൂണിറ്റുകൾ/ കോളജുകള്‍, പ്രോഗ്രാം ഓഫീസര്‍മാർ, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ എന്നീ യൂണിവേഴ്സിറ്റി തല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഓഗസ്റ്റ് പത്ത്. നോമിനേഷനുകള്‍ നിശ്ചിത ഫോമില്‍ ചെക്ക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നല്‍കണം. ഫോമുകള്‍ എന്‍എസ്എസ് യൂണിറ്റ് മെയിലിലേക്ക് അയച്ചിട്ടുണ്ട്.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) (2015 സിലബസ്2017 മുതല്‍ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബിവോക് (2018 മുതല്‍ പ്രവേശനം) റഗുലര്‍/ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ 28ന് ആരംഭിക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബിഎ/ ബിഎ അഫ്സല്ഉല്ഇലമ (സിയുസിബിസിഎസ്എസ്) റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2020 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 29 വരെ അപേക്ഷിക്കാം.