University News
ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേഷ​ൻ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേഷ​ൻ (നോ​ണ്‍ സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ന് മാ​റ്റം

22ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യ്ക്ക് എ​റ​ണാ​കു​ളം സെ​ന്‍റ് ജോ​സ​ഫ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ പൂ​ത്തോ​ട്ട എ​സ്എ​എം ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം.

ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ​സി​ൽ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ക്കു​ന്ന​തി​ന് ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കു​ന്നു. ഇ​തി​നു​ള്ള ഓ​ണ്‍ലൈ​ൻ അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ 10ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. യു​ജി​സി നി​ശ്ച​യി​ച്ച യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത, വ​യ​സ്, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം socs@mg u.ac.in എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് 23ന് ​മു​ന്പ് അ​പേ​ക്ഷ ന​ൽ​ക​ണം. 04812731037.

കൗ​ണ്‍സ​ലിം​ഗ്; സൗ​ജ​ന്യ വെ​ബി​നാ​ർ

കൗ​ണ്‍സ​ലിം​ഗി​നെ​പ്പ​റ്റി സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ണ്‍സ​ലിം​ഗ് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ വെ​ബി​നാ​ർ 18ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യും മ​റ്റ് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൗ​ണ്‍സ​ലിം​ഗി​നെ​പ്പ​റ്റി സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് വെ​ബി​നാ​ർ. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗൂ​ഗി​ൾ മീ​റ്റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ന് forms.gle/E1Q2qyZapitBnc4FA എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. 9495971231.

നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം

സെ​ന​റ്റി​ലേ​ക്കും സ്റ്റു​ഡ​ന്‍റ്സ് കൗ​ണ്‍സി​ലി​ലേ​ക്കും ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ സ​മ​ർ​പ്പി​ക്കാം. വി​ജ്ഞാ​പ​നം, മാ​തൃ​ക ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ, നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക ഫോ​റ​ങ്ങ​ൾ എ​ന്നി​വ വെ​ബ്സൈ​റ്റി​ലുണ്ട്.