University News
ബി​​എ​​ഡ് പ​​രീ​​ക്ഷ ജൂ​​ലൈ 22 മു​​ത​​ൽ; താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താം
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് പ​​രീ​​ക്ഷ 22, 24, 27 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ കേ​​ന്ദ്രം മാ​​റ്റ​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് താ​​മ​​സി​​ക്കു​​ന്ന ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ എ​​ഴു​​താം. പ​​രീ​​ക്ഷ കേ​​ന്ദ്രം മാ​​റ്റ​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച​​വ​​ർ അ​​ത​​ത് ജി​​ല്ല​​യി​​ൽ അ​​നു​​വ​​ദി​​ച്ച കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. കോ​​വി​​ഡ് വ്യാ​​പ​​നം മൂ​​ലം തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം ജി​​ല്ല​​ക​​ളി​​ൽ പ​​രീ​​ക്ഷ ന​​ട​​ത്താ​​ൻ സാ​​ധി​​ക്കി​​ല്ല. തി​​രു​​വ​​ന്ത​​പു​​രം, കൊ​​ല്ലം ജി​​ല്ല​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​തൃ​​സ്ഥാ​​പ​​ന​​ത്തി​​ൽ പ​​രീ​​ക്ഷ​​യ്ക്ക് ഹാ​​ജ​​രാ​​കാം. ഈ ​​ജി​​ല്ല​​ക​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ​​ക്കു മ​​റ്റൊ​​രു പ​​രീ​​ക്ഷ​​യ്ക്ക് അ​​വ​​സ​​രം ന​​ൽ​​കും. ജി​​ല്ല, പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ൾ എ​​ന്ന ക്ര​​മ​​ത്തി​​ൽ ചു​​വ​​ടെ.

ആ​​ല​​പ്പു​​ഴ: ഫാ. ​​പോ​​രു​​ക​​ര മെ​​മ്മോ​​റി​​യ​​ൽ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് ച​​ന്പ​​ക്കു​​ളം, പ​​ത്ത​​നം​​തി​​ട്ട: സെ​​ന്‍റ് മേ​​രീ​​സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് തി​​രു​​വ​​ല്ല, കോ​​ട്ട​​യം: മൗ​​ണ്ട് കാ​​ർ​​മ​​ൽ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് കോ​​ട്ട​​യം, ഇ​​ടു​​ക്കി (ര​​ണ്ടു കേ​​ന്ദ്ര​​ങ്ങ​​ൾ): 1, എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ടീ​​ച്ച​​ർ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് അ​​ടി​​മാ​​ലി180011003407, 180011003654, 180011003675,180011002945, 180011001559,180011004061, 180011004 069, 180011004096, 180011004465, 180011004501, 180011002449 എ​​ന്നി ര​​ജി​​സ്റ്റ​​ർ ന​​ന്പ​​രു​​കാ​​ർ, 2. ജെ​​പി​​എം ബി​​എ​​ഡ് കോ​​ള​​ജ് ല​​ബ്ബ​​ക്ക​​ട 180011001956,180011003655, 1800110 02808,180011003002, 180011003019, 180011003027,180011004457, 180 011002409,180011002422, 180011 002426,180011002428, 180011002429 എ​​ന്നി ര​​ജി​​സ്റ്റ​​ർ ന​​ന്പ​​രു​​കാ​​ർ, എ​​റ​​ണാ​​കു​​ളം: സ​​ഹോ​​ദ​​ര​​ൻ അ​​യ്യ​​പ്പ​​ൻ മെ​​മ്മോ​​റി​​യ​​ൽ ബി​​എ​​ഡ് കോ​​ള​​ജ് പൂ​​ത്തോ​​ട്ട, തൃ​​ശൂ​​ർ: ഗ​​വ​​ണ്‍​മെ​​ന്‍റ് ബി​​എ​​ഡ് കോ​​ള​​ജ്, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്: ഗ​​വ​​ണ്‍​മെ​​ന്‍റ് വി​​ക്ടോ​​റി​​യ കോ​​ള​​ജ്, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം: ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്: മ​​ല​​ബാ​​ർ ക്രി​​സ്ത്യ​​ൻ കോ​​ള​​ജ്, വ​​യ​​നാ​​ട്: ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് ക​​ൽ​​പ്പ​​റ്റ, ക​​ണ്ണൂ​​ർ: വി.​​കെ. കൃ​​ഷ്ണ​​മേ​​നോ​​ൻ മെ​​മ്മോ​​റി​​യ​​ൽ ഗ​​വ​​ണ്‍​മെ​​ന്‍റ് വി​​മ​​ണ്‍​സ് കോ​​ള​​ജ്, കാ​​സ​​ർ​​ഗോ​​ഡ്: ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് കാ​​സ​​ർ​​ഗോ​​ഡ്, ല​​ക്ഷ​​ദ്വീ​​പ്: ക​​വ​​ര​​ത്തി ഗ​​വ​​ണ്‍​മെ​​ന്‍റ് ഗേ​​ൾ​​സ് എ​​ച്ച്എ​​സ്എ​​സ്.

പ്ര​​ത്യേ​​ക പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​ർ മാ​​തൃ​​സ്ഥാ​​പ​​ന​​ത്തി​​ൽ​​നി​​ന്ന് ഇ​​മെ​​യി​​ൽ മു​​ഖേ​​ന ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ കൈ​​പ്പ​​റ്റി, ഫോ​​ട്ടോ​​പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ സ​​ഹി​​തം പ​​രീ​​ക്ഷ​​യ്ക്ക് ഹാ​​ജ​​രാ​​ക​​ണം. പ​​രീ​​ക്ഷ കേ​​ന്ദ്രം മാ​​റ്റ​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ച​​വ​​ർ​​ക്ക് മാ​​തൃ​​സ്ഥാ​​പ​​ന​​ത്തി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​താം. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ക​​ണ്ടെ​​യി​​ന്‍റ്മെ​​ന്‍റ് സോ​​ണു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ലു​​വ സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ങ്ക​​മാ​​ലി ഓ​​ക്സീ​​ലി​​യം ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലും എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ജോ​​സ​​ഫ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പൂ​​ത്തോ​​ട്ട സ​​ഹോ​​ദ​​ര​​ൻ അ​​യ്യ​​പ്പ​​ൻ മെ​​മ്മോ​​റി​​യ​​ൽ ബി​​എ​​ഡ് കോ​​ള​​ജി​​ലും തി​​രു​​വ​​ല്ല ടൈ​​റ്റ​​സ് സെ​​ക്ക​​ൻ​​ഡ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ തി​​രു​​വ​​ല്ല സെ​​ന്‍റ് മേ​​രീ​​സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. ഹാ​​ൾ​​ടി​​ക്ക​​റ്റ് സം​​ബ​​ന്ധി​​ച്ച ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്ക് മാ​​തൃ​​സ്ഥാ​​പ​​ന​​ത്തി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക.

പ​​രീ​​ക്ഷ കേ​​ന്ദ്രം മാ​​റ്റം

തി​​രു​​വ​​ല്ല മാ​​ക്ഫാ​​സ്റ്റ് കോ​​ള​​ജി​​ൽ ന​​ട​​ന്നു​​വ​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ 22, 24, 27 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ തി​​രു​​വ​​ല്ല മാ​​ർ​​ത്തോ​​മാ കോ​​ള​​ജി​​ൽ എ​​ഴു​​ത​​ണം. കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു ക​​ണ്ടെ​​ൻ​​മെ​​ന്‍റ് സോ​​ണാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് മാ​​ക്ഫാ​​സ്റ്റ് കോ​​ള​​ജി​​ൽ​​നി​​ന്നു പ​​രീ​​ക്ഷ കേ​​ന്ദ്രം മാ​​ർ​​ത്തോ​​മാ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി​​യ​​ത്.

പ​​രീ​​ക്ഷ ഫ​​ലം

2019 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി(​​പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 30 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക​​സ്(​​സി​​എ​​സ്എ​​സ്​​റ​​ഗു​​ല​​ർ, ബെ​​റ്റ​​ർ​​മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 29 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ജ​​രാ​​ക​​ണം

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​കോം(​​റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ 23, 24 ദി​​വ​​സ​​ങ്ങ​​ളി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റ്, ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് എ​​ന്നി​​വ സ​​ഹി​​തം എ​​ത്ത​​ണം.

എം​​ഫി​​ൽ കെ​​മി​​സ്ട്രി സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​ഫി​​ൽ കെ​​മി​​സ്ട്രി​​ക്ക് പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടു സീ​​റ്റൊ​​ഴി​​വു​​ണ്ട്.

യോ​​ഗ്യ​​രാ​​യ​​വ​​ർ 0481 2731036 എ​​ന്ന ഫോ​​ണ്‍ ന​​ന്പ​​രി​​ലോof fice.sc s@gm ail.com എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലോ 21ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന​​കം ബ​​ന്ധ​​പ്പെ​​ട​​ണം.

എം​​ഫി​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ജി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​ഫി​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ പ്രോ​​ഗ്രാ​​മി​​ൽ ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടു സീ​​റ്റൊ​​ഴി​​വു​​ണ്ട്. 55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ എം​​എ​​ഡ് വി​​ജ​​യി​​ച്ച​​വ​​ർ 22ന് ​​രാ​​വി​​ലെ 11ന് ​​യോ​​ഗ്യ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, ടി​​സി, കോ​​ഴ്സ്​​കോ​​ണ്ട​​ക്ട് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ എ​​ന്നി​​വ സ​​ഹി​​തം പ​​ഠ​​ന​​വ​​കു​​പ്പ് ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് 800 രൂ​​പ. അ​​ഡ്മി​​ഷ​​ൻ ല​​ഭി​​ച്ചാ​​ൽ ഫീ​​സ് അ​​ട​​യ്ക്ക​​ണം.
ഫോ​​ണ്‍: 0481 2731042.