പുതിയ കോളജുകൾക്കും കോഴ്സുകൾക്കും അപേക്ഷ ക്ഷണിച്ചു
2021 22 അധ്യയനവർഷത്തിൽ പുതിയ കോളജുകൾക്കും കോഴ്സുകൾക്കുമുള്ള അപേക്ഷ ക്ഷണിച്ചു. എഡ്യൂക്കേഷണൽ ഏജൻസികൾക്ക് നിർദിഷ്ട ഫീസടച്ച് നേരിട്ടോ തപാൽ വഴിയോ 2020 ഓഗസ്റ്റ് 31 നകം അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോമും മാർഗനിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിലുണ്ട്. അപേക്ഷാഫോമും രേഖകളും അടങ്ങിയ പോസ്റ്റ് കവറിന് മുകളിൽ ‘Application for Affiliation 2021 22’എന്ന് രേഖപ്പെടുത്തണം.
കോവിഡ് പ്രതിരോധ നിർദേശങ്ങൾ ഗോത്രഭാഷയിലാക്കി
കേരളത്തിലെ വംശനാശം നേരിടുന്ന ഗോത്രഭാഷകളിൽ കോവിഡ് പ്രതിരോധ ബോധവത്കരണം. ഭാഷാശാസ്ത്രവിഭാഗത്തിൽ പ്രവർത്തിക്കുന്ന ചെൽക്ക് (CeLK) ആണ് കേരളത്തിലെ ഗോത്രഭാഷകളിലേക്ക് കോവിഡ് പ്രതിരോധ നിർദേശങ്ങൾ വിവർത്തനം ചെയ്യുന്നത്. പണിയ, ഇരുള, കുറുബ, അഡിയ, മലപുലയ, മുതുവ, മുഡുഗ എന്നീ ഭാഷ ഭാഷകളിൽ കോവിഡ് ബോധവത്കരണ ലഘുലേഖകൾ ലഭ്യമാക്കിയിട്ടുണ്ട്. WHO യുടെ ഇംഗ്ലീഷിലുള്ള കോവിഡ് പ്രതിരോധ നിർദേശങ്ങൾ ഗോത്രവിഭാഗങ്ങളിലെ അംഗങ്ങൾ തന്നെയാണ് തങ്ങളുടെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. ജപ്പാനിലെ ഇന്റർനാഷണൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ലിംഗ്വിസ്റ്റിക്സ് ലാബാണ് ഈ പദ്ധതി ഹോസ്റ്റുചെയ്യുന്നത്. ചെൽകിന്റെ കോഓർഡിനേറ്ററായ ഭാഷാശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രഫസർ ഡോ.എസ്.പ്രേമയാണ് ഈ പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്. കെഡിഐഎസ്സിയിലെ പി.ഇ. ഉഷയാണ് ഈ പദ്ധതിയെ സഹായിക്കുന്നത്. ഗോത്രഭാഷകളിലെ കോവിഡ് ബോധവത്കരണ പേജുകൾ covidnomb.org/ വെബ്സൈറ്റിൽ ലഭ്യമാണ്. അവ എളുപ്പത്തിൽ ഡൗണ്‍ ലോഡ് ചെയ്യാനും മൊബൈൽ ഫോണിലൂടെ പങ്കിടാനും പ്രിന്റ് എടുത്ത് ഉപയോഗിക്കാനും കഴിയും.