University News
എം​ഫി​ല്‍ പ്ര​വേ​ശ​നം
കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല എം​ഫി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ന്‍ വീ​ണ്ടും അ​വ​സ​രം. 30ന് ​വൈ​കി​ട്ട് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ് – ജ​ന​റ​ല്‍ 555/ രൂ​പ, എ​സ് സി/​എ​സ്ടി 190/ രൂ​പ. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ക്യാ​പ് ഐ​ഡി​യും പാ​സ്‍​വേ​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​നു​വേ​ണ്ടി www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ, മൊ​ബൈ​ലി​ല്‍ ല​ഭി​ച്ച ക്യാ​പ് ഐ​ഡി​യും പാ​സ്‍​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ് അ​ട​ച്ച് ഫൈ​ന​ലൈ​സ് ചെ​യ്യേ​ണ്ട​ത്. റീ ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കോ, റി​സേ​ര്‍​ച്ച് സെ​ന്‍റ​റു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍​ക്ക് എം​ഫി​ല്‍ 2020 വി​ജ്ഞാ​പ​നം കാ​ണു​ക. എം​ഫി​ല്‍ റ​ഗു​ലേ​ഷ​ന്‍ സം​ബ​ന്ധി​ച്ചും ഒ​ഴി​വു​ക​ള്‍ സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍. ഫോ​ണ്‍ : 0494 2407016, 2407017.

ബി​വോ​ക് പ​രീ​ക്ഷ മാ​റ്റി

28ന് ​ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (2018 മു​ത​ല്‍ പ്ര​വേ​ശ​നം) പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.