കോളജ് മാറ്റത്തിന് അപേക്ഷിക്കാം
202021 അക്കാഡമിക് വർഷത്തിലെ മൂന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്ക് (സിബിസിഎസ്എസ് കോഴ്സുകളുടെ) കോളജ് മാറ്റത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി വിജ്ഞാപന പ്രകാരം ജൂൺ 30ന് ആയിരുന്നത് ഓഗസ്റ്റ് 10വരെ നീട്ടി. വിജ്ഞാപനവും വിശദവിവരങ്ങളും (www.keralauniversity.ac.in ) ലഭ്യമാണ്. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും.