പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബയോ ടെക്നോളജി (മൾട്ടി മേജർ ) ബിഎസ്സി ബയോ കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2017 അഡ്മിഷൻ റെഗുലർ 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് 2013 അഡ്മിഷൻ മേഴ്സിചാൻസ് ) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോ ടെക്നോളജി (2017 അഡ്മിഷൻ റെഗുലർ 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി 2013 അഡ്മിഷൻ മേഴ്സിചാൻസ്) കോഴ്സി്ന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു സൂക്ഷ്മപരിശോധനയ്ക്കും പുനഃമൂല്യനിർണയത്തിനും 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മേഴ്സി ചാൻസ്
ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിആർക്ക് (2008 സ്കീം ട്രാൻസിറ്ററി വിദ്യാർഥികൾക്ക് മാത്രം) മേഴ്സി ചാൻസ് പരീക്ഷയുടെ രജിസ്ട്രേഷൻ 18 ന് ആരംഭിക്കും. 28 വരെയും 150 രൂപ പിഴയോടുകൂടി ഒക്ടോബർ ഒന്നുവരെയും 400 രൂപ പിഴയോടുകൂടി ഒക്ടോബർ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
21 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎസ്സി സുവോളജി പ്രാക്ടിക്കൽ പരീക്ഷ 24 ലേക്ക് 18ന് എസ് എൻ കോളജ് കൊല്ലത്തു നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎസ്സി സുവോളജി യുടെ പ്രാക്ടിക്കൽ പരീക്ഷ 25 ലേക്കും പുനഃക്രമീകരിച്ചു.