University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 22മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് () പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​രും എ​ന്നാ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ല​ഭി​ച്ചാ​ൽ അ​ഡ്മി​ഷ​ൻ ഫീ​സ് വീ​ണ്ടും അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റ് എ​ടു​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ നി​ന്ന് ല​ഭി​ക്കും. മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക) കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ട്ടോ​കോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

വൈ​വ വോ​സി

ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (ജൂ​ണ്‍ 2020) പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി ഒ​ക്ടോ​ബ​ർ 12ന് ​ആ​രം​ഭി​ക്കും. പ്ര​സ്തു​ത പ​രീ​ക്ഷ സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ്, ചെ​റു​വാ​ര​ക്കോ​ണ​ത്ത് ഒ​ക്ടോ​ബ​ർ 12 നും ​ഗ​വ.​ലോ കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ക്ടോ​ബ​ർ 13, 14, 15, 16 തീ​യ​തി​ക​ളി​ലും കേ​ര​ള ലോ ​അ​ക്കാ​ഡ​മി ലോ ​കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ക്ടോ​ബ​ർ 19, 20, 21, 22, 27, 28 എ​ന്നീ തീ​യ​തി​ക​ളി​ലും ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി രാ​വി​ലെ 9.30ന് ​ത​ന്നെ ഹാ​ജ​രാ​ക​ണം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​സ്തു​ത കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ വൈ​വ​യ്ക്കാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മു​ൻ​പ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ പ്രോ​ജ​ക്ട് ആ​ൻ​ഡ് വൈ​വ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം), ​സ​പ്ലി​മെ​ന്‍റ​റി (2011 സ്കീം 2014 ​അ​ഡ്മി​ഷ​ൻ മാ​ത്രം) പ​രീ​ക്ഷ 22, 23, 24, 25 എ​ന്നീ തീ​യ​തി​ക​ളി​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് (2013 സ്കീം) “​പ്രാ​ക്ടി​ക്ക​ൽ സ​ർ​വേ​യി​യിം​ഗ് ര​ണ്ട്”, “കോ​ണ്‍​ക്രീ​റ്റ് ലാ​ബ്”, എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 25 ന് ​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം (CET) സെ​ന്‍റ​റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ഐ​ടി പ്രി​ൻ​സി​പ്പ​ൽ അ​ഭി​മു​ഖം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ യു​ഐ​ടി​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യു​ള​ള അ​ഭി​മു​ഖം 23ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം കാ​ന്പ​സി​ൽ ന​ട​ത്തും. അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കു​ന്ന​തി​നു​ള​ള മെ​മ്മോ ല​ഭി​ച്ച​വ​ർ മെ​മ്മോ​യും ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലു​ക​ളു​മാ​യി മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്)/ ബി​എം​എം​എ​എം (2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ്, ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്,മേ​ഴ്സി ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 2009 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി. കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്, മേ​ഴ്സി​ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 2009 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്, മേ​ഴ്സി​ചാ​ൻ​സ് 2008 അ​ഡ്മി​ഷ​ൻ വ​രെ, സ​പ്ലി​മെ​ന്‍റ​റി 2009 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ണി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ (ഓ​ണ്‍​ലൈ​ൻ) ബി​എ അ​റ​ബി​ക്/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 28 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​ബി​എ (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു പേ​പ്പ​റി​ന് 125 രൂ​പ​യും 100 രൂ​പ മാ​ർ​ക്ക് ലി​സ്റ്റ് ഫീ​സാ​യും 200 രൂ​പ ക്യാ​ന്പ് ഫീ​സാ​യും അ​ട​യ്ക്ക​ണം. ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി വി​ഭാ​ഗ​ക്കാ​ർ ഓ​രോ പേ​പ്പ​റി​ന് 150 രൂ​പ​യും 100 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും 100 രൂ​പ മാ​ർ​ക്ക് ലി​സ്റ്റി​നും 200 രൂ​പ ക്യാ​ന്പ് ഫീ​സാ​യും അ​ട​യ്ക്ക​ണം. ഇ​വ​യ്ക്കു​പു​റ​മെ അ​ഞ്ച് ശ​ത​മാ​നം സെ​സാ​യും അ​ട​യ്ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം പ​രീ​ക്ഷ​ക​ൾ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 28, 29, 30, ഒ​ക്ടോ​ബ​ർ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്/​സെ​ന്‍റ​ർ എ​ന്ന പേ​ജി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 0471 2302523.

തു​ട​ർ​വി​ദ്യ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ച്‌​വ​രെ​യും 250 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്/​സി​എ സി​ഇ​ഇ എ​ന്ന പേ​ജി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0471 2302523. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ത​പാ​ലി​ൽ അ​യ​യ്ക്കു​ക.