University News
ടൈം​ടേ​ബി​ൾ
2020 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (പി​ജി​ഡി​ബി​എ​സ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ച് (2013 സ്കീം) “​ഒ​ബ്ജ​ക്റ്റ് ഓ​റി​യ​ന്‍റ​ഡ് പ്രോ​ഗ്രാ​മിം​ഗ് ലാ​ബ്”, “ആ​പ്ലി​ക്കേ​ഷ​ൻ സോ​ഫ്റ്റ​വേ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് ലാ​ബ്”, എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം (തി​രു​വ​ന​ന്ത​പു​രം ജി​ല്ല), വ​ലി​യ​കൂ​ന​ന്പാ​യി​ക്കു​ള​ത്ത​മ്മ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പാ​രി​പ്പ​ള്ളി (കൊ​ല്ലം ജി​ല്ല) എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ പു​തു​ക്കി​യ തീ​യ​തി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പാ​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫ്യൂ​ച്ചേ​ഴ്സ് സ്റ്റ​ഡീ​സി​ൽ അ​ധ്യാ​പ​ക​രെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് ജൂ​ലൈ 15ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ കാ​ര​ണം മാ​റ്റി​വ​ച്ചു. ഈ ​ഇ​ന്‍റ​ർ​വ്യൂ സെ​പ്റ്റം​ബ​ർ 30ന് ​രാ​വി​ലെ 8.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം കാ​ന്പ​സി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ജോ​ബ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ​സ് ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക.

സി​എ​സി​ഇ​ഇ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം, കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, ക്ലാ​സ്: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ്ഫീ​സ്: 16,500/രൂ​പ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30.

ഡി​പ്ലോ​മ ഇ​ൻ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, കോ​ഴ്സ്ഫീ​സ്: 7000/രൂ​പ (പ​രീ​ക്ഷാ​ഫീ​സ് ഉ​ൾ​പ്പെ​ടെ). ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല, ക്ലാ​സു​ക​ൾ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ത്തും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 07.

www.keralauniversity.ac.in ൽ ​നി​ന്നും 28 ാം ന​ന്പ​ർ അ​പേ​ക്ഷാ ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് SBI ബാ​ങ്കി​ൽ A/C.No. 57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി സ​ഹി​തം ഡ​യ​റ​ക്ട​ർ, സി​എ​സി​ഇ​ഇ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പി​എം​ജി ജം​ഗ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം 695033 വി​വാ​സ​ത്തി​ൽ അ​യ​യ്ക്കു​ക. അ​പേ​ക്ഷ ത​പാ​ലി​ൽ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ.