എംഎഡ് പരീക്ഷ തീയതി
നാലാം സെമസ്റ്റർ എംഎഡ് (ദ്വിവത്സരം2018 അഡ്മിഷൻ റഗുലർ, 2016, 2017, അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ 20 മുതൽ ആരംഭിക്കും. ഒക്ടോബർ അഞ്ചു വരെയും 525 രൂപ പിഴയോടെ ഒക്ടോബർ ആറു വരെയും 1050 രൂപ സൂപ്പർ ഫൈനോടെ ഒക്ടോബർ ഏഴു വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനു പുറമേ റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതം(പരമാവധി 210 രൂപ) സി.വി. ക്യാന്പ് ഫീസ് അടയ്ക്കണം.
കോവിഡ് വ്യാപനവും ചികിത്സാരീതികളും; വെബിനാർ
കോവിഡ് വ്യാപനവും വിവിധ ചികിത്സാരീതികളും സംബന്ധിച്ച് എംജി യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര വെബിനാർ ഒക്ടോബർ ഒന്നിന് നടക്കും. വൈകുന്നേരം അഞ്ചു മുതൽ ഒന്‍പതു വരെ വെബെക്സിലൂടെയാണ് പാനൽ ചർച്ച. വിവിധ ചികിത്സാ സന്പ്രദായങ്ങളിൽനിന്നുള്ള വിദഗ്ധർ ചർച്ചയിൽ പങ്കെടുക്കും. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് മോഡറേറ്ററാകും. ഡോ. സജിത്ത് കുമാർ, ഡോ. സി.പി. മാത്യു, ഡോ. ഷാജി വി. കുടിയത ്(ഫിലിപ്പൈൻസ്), ഡോ. രാഘവൻ, ശാരദ രാഘവൻ (യൂറോപ്പ്), ഡോ. വാഹിദ്, ഡോ. മാത്യു സെബാസ്റ്റിയൻ (ഓസ്ട്രിയ), ഡോ. ശിവരാമൻ (തമിഴ്നാട്), അനീഷ ഹൊളാഡെ (അമേരിക്ക), ഡോ. കുര്യൻ എന്നിവർ പങ്കെടുക്കും. https://mgu.webex.co m/mgu/j.php?MTID=m40c707a725ce1907da2bd9b658de4953 എന്ന ലിങ്കിലൂടെ പങ്കെടുക്കാം. മീറ്റിംഗ് നന്പർ: 170 655 2255 പാസ് വേഡ്: 5ifNRqtdF76
രാജ്യാന്തര ബധിര വാരാചരണത്തിന് ഇന്ന് സമാപനം
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഇൻ ലേർണിംഗ് ഡിസബിലിറ്റീസ്, ഡിപ്പാർട്മെന്റ് ഓഫ് ഇന്ത്യൻ സൈൻ ലാംഗ്വേജ്, ബ്രയിൽ റിസർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്യാന്തര ബധിര വാരാചരണം ഇന്ന് സമാപിക്കും.
ഓണ്‍ലൈൻ ബോധവത്കരണം, പോസ്റ്ററിംഗ്, വെബിനാർ, പുസ്തക പ്രകാശനം എന്നീ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഈ വർഷത്തെ പ്രമേയമായ ’ബധിരരുടെ അവകാശ സംരക്ഷണം ആംഗ്യ ഭാഷയിലൂടെ’ എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ ഐആർഎൽഡി ഡയറക്്ടർ ഡോ. കെ.എം. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ആംഗ്യ ഭാഷയുമായി ബന്ധപെട്ടു വിവിധ വിഷയങ്ങളിൽ ലോയിസ് രാജ്, കശ്യപ് മോഹൻ, ബ്രിജിത് മരിയ, സിസ്റ്റർ സിൽവി, വിനയ ബാബു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് ഡയറക്്ടർ പ്രഫ. രാജീവ് കുമാർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്ത്യൻ സൈൻ ലാംഗ്വേജ് അധ്യാപിക അനഘ, പ്രോഗ്രാം കണ്‍വീനർ സുഖദേവ് എന്നിവർ സംസാരിച്ചു. വാരാചരണതോടനുബന്ധിച്ചു ഡോ. കെ.എം. മുസ്തഫ എഴുതിയ ’സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനവും ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശങ്ങളും’ എന്ന പുസ്തകം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഇന്നു പ്രകാശനം ചെയ്യും. പബ്ലിക് റിലേഷൻസ് ഓഫീസർ എ. അരുണ്‍ കുമാർ പുസ്തകം ഏറ്റുവാങ്ങും.