Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​വ​​ർ​​ക്കു​​ള്ള പ​​രീ​​ക്ഷ​​ക​​ൾ 12 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ആ​​റാം​​സെ​​മ​​സ്റ്റ​​ർ യു​​ജി സി​​ബി​​സി​​എ​​സ് (റെ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​വ​​ർ​​ക്കു​​ള്ള പ​​രീ​​ക്ഷ​​ക​​ൾ 12 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. മാ​​ർ​​ച്ച് 20, 24, 26, 30 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന (ജൂ​​ണ്‍ അ​​ഞ്ച്, ഒ​​ന്ന്, മൂ​​ന്ന്, ആ​​റ് തീ​​യ​​തി​​ക​​ളി​​ലേ​​ക്ക് പി​​ന്നീ​​ട് മാ​​റ്റി​​യ​​ത്) ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 12, 13, 14, 15 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

മാ​​ർ​​ച്ച് 20, 24, 26, 30, ഏ​​പ്രി​​ൽ ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന (ജൂ​​ണ്‍ അ​​ഞ്ച്, ഒ​​ന്ന്, മൂ​​ന്ന്, ആ​​റ് തീ​​യ​​തി​​ക​​ളി​​ലേ​​ക്ക് പി​​ന്നീ​​ട് മാ​​റ്റി​​യ​​ത്) ആ​​റാം സെ​​മ​​സ്റ്റ​​ർ യു​​ജി സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 12, 13, 14, 15, 16 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ് പോ​​ർ​​ട്ട​​ൽ ലി​​ങ്ക് വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം

സി​​ൻ​​ഡി​​ക്ക​​റ്റി​​ന്‍റെ യോ​​ഗം 13നു ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്ക​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും.

ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ എം​​എ പ്ര​​വേ​​ശ​​നം; അ​​പേ​​ക്ഷി​​ക്കാം

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ൽ എം​​എ വോ​​ക്ക​​ൽ, വീ​​ണ, വ​​യ​​ലി​​ൻ, മൃ​​ദം​​ഗം, ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി വേ​​ഷം, ക​​ഥ​​ക​​ളി സം​​ഗീ​​തം, ചെ​​ണ്ട, മ​​ദ്ദ​​ളം എ​​ന്നീ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം. 15 വ​​രെ അ​​പേ​​ക്ഷ ന​​ൽ​​കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​നം; അ​​പേ​​ക്ഷ 11 വ​​രെ ന​​ൽ​​കാം

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 11 വ​​രെ നീ​​ട്ടി. cat.mgu.ac.in/BBALLB എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ്ര​​വേ​​ശ​​നം. 50 സീ​​റ്റാ​​ണു​​ള്ള​​ത്. സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, പ്ല​​സ്ടു, അം​​ഗീ​​കൃ​​ത ത​​ത്തു​​ല്യ പ​​രീ​​ക്ഷ 45 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. എ​​സ്‌​​സി, എ​​സ്ടി, ല​​ക്ഷ​​ദ്വീ​​പി​​ൽ നി​​ന്നു​​ള്ള എ​​സ്ടി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് പ​​രീ​​ക്ഷ ജ​​യി​​ച്ചാ​​ൽ മ​​തി. എ​​സ്ഇ​​ബി​​സി, ഒ​​ഇ​​സി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് യ​​ഥാ​​ക്ര​​മം മൂ​​ന്ന്, അ​​ഞ്ച് ശ​​ത​​മാ​​നം മാ​​ർ​​ക്കി​​ൽ ഇ​​ള​​വു​​ണ്ട്. പ്രാ​​യ​​പ​​രി​​ധി: ജൂ​​ലൈ ഒ​​ന്നി​​ന് 20 വ​​യ​​സി​​ൽ താ​​ഴെ. എ​​സ്‌​​സി, എ​​സ്ടി, എ​​സ്ഇ​​ബി​​സി, ഒ​​ഇ​​സി അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തെ ഇ​​ള​​വ് ല​​ഭി​​ക്കും. ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 600രൂ​​പ​​യും എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 300 രൂ​​പ​​യു​​മാ​​ണ് അ​​പേ​​ക്ഷ ഫീ​​സ്. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. 04812310165.

ഐ​​ടി സെ​​ൽ ഡ​​യ​​റ​​ക്്ട​​ർ, സീ​​നി​​യ​​ർ സി​​സ്റ്റം അ​​ന​​ലി​​സ്റ്റ് ഒ​​ഴി​​വ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഐ​​ടി സെ​​ൽ ഡ​​യ​​റ​​ക്്ട​​ർ, സീ​​നി​​യ​​ർ സി​​സ്റ്റം അ​​ന​​ലി​​സ്റ്റ് എ​​ന്നീ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി നി​​യ​​മി​​ക്കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ താ​​ത്കാ​​ലി​​ക നി​​യ​​മ​​നം. ഓ​​രോ ഒ​​ഴി​​വാ​​ണു​​ള്ള​​ത്. 27ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം www.mgu.ac.in എ​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. 0481 2733303.



കോ​​വി​​ഡ് 19: പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത​​വ​​ർ​​ക്ക് പു​​നഃ​​പ​​രീ​​ക്ഷ
ബി​​എ​​ഡ് ഏ​​ക​​ജാ​​ല​​കം; ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പ​​രീ​​ക്ഷാതീ​​യ​​തി​​യും സ​​മ​​യ​​വും
എം​​ബി​​എ പ​​രീ​​ക്ഷ​​ കേ​​ന്ദ്രം
ബി​​രു​​ദ ഏ​​ക​​ജാ​​ല​​കം; ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം പ്ര​വേ​ശ​നം; സ​പ്ലി​മെ​ന്‍റ​റി ര​ജി​സ്ട്രേ​ഷ​ൻ 21 വ​രെ
ബിഎഡ്; ട്രയൽ അലോട്ട്മെന്‍റായി: 20 വരെ ഓപ്ഷൻ പുതുക്കാം, തിരുത്തൽ വരുത്താം
ഏ​​ക​​ജാ​​ല​​കം; ഇന്നുകൂടി പ്ര​​വേ​​ശ​​നം നേ​​ടാം
പ​രീ​ക്ഷ തീ​യ​തി
എം​ജി യൂ​ണി​വേ​ഴ്സി​റ്റിയിൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
പ​രീ​ക്ഷ തീ​യ​തി
ദേ​ശീ​യോ​ദ്ഗ്ര​ഥ​ന വാ​രാ​ച​ര​ണം
ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
ബി​രു​ദ ഏ​ക​ജാ​ല​കം; ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​​പേ​​ക്ഷ തീ​​യ​​തി
പ​​രീ​​ക്ഷ​​ാഫ​​ലം
പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി
സെ​​ന​​റ്റ്; വോ​​ട്ട​​ർ​​പ​​ട്ടി​​ക ഡി​​സം​​ബ​​ർ ഏ​​ഴി​​ന്
പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
ബി​​രു​​ദ​​പ്ര​​വേ​​ശ​​നം; സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ഇ​​ന്നു​​മു​​ത​​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.