University News
അ​​പേ​​ക്ഷാതീ​​യ​​തി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം 2019 ​​അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 12 മു​​ത​​ൽ 19 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സും 30 രൂ​​പ അ​​പേ​​ക്ഷ ഫോം ​​ഫീ​​സും അ​​ട​​യ്ക്ക​​ണം.വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

ന്യൂ​​ജ​​ന​​റേ​​ഷ​​ൻ, ഇ​​ന്‍റ​​ർ ഡി​​സി​​പ്ലി​​ന​​റി പ്രോ​​ഗ്രാം: എ​​യ്ഡ​​ഡ്, ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം

എ​​യ്ഡ​​ഡ്, ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജു​​ക​​ളി​​ൽ ഈ ​​അ​​ധ്യ​​യ​​ന​​വ​​ർ​​ഷം പു​​തി​​യ ന്യൂ​​ജ​​ന​​റേ​​ഷ​​ൻ, ഇ​​ന്‍റ​​ർ ഡി​​സി​​പ്ലി​​ന​​റി പ്രോ​​ഗ്രാ​​മു​​ക​​ൾ തു​​ട​​ങ്ങു​​ന്ന​​തി​​ന് കോ​​ള​​ജു​​ക​​ൾ​​ക്ക് ഇ​​ന്നു​​കൂ​​ടി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. നാ​​ക് അ​​ക്ര​​ഡി​​റ്റേ​​ഷ​​നു​​ള്ള എ​​യ്ഡ​​ഡ്, ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജു​​ക​​ൾ​​ക്ക് ര​​ണ്ട് പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​കാം. എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗം ട്ര​​സ്റ്റു​​ക​​ൾ ന​​ട​​ത്തു​​ന്ന നാ​​ക് അ​​ക്ര​​ഡി​​റ്റേ​​ഷ​​ൻ ചെ​​യ്യാ​​ത്ത എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ൾ​​ക്കും അ​​പേ​​ക്ഷ ന​​ൽ​​കാം. വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ: ഒ​​ന്പ​​തി​​ന​​കം വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണം

ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ, പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ കൊ​​വി​​ഡ് മൂ​​ലം എ​​ഴു​​താ​​ൻ ക​​ഴി​​യാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള പ​​രീ​​ക്ഷ 12 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. എഴു​​താ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ forms.gle/mQCSas6 uCboDnpyh7 എ​​ന്ന ലി​​ങ്കി​​ൽ ല​​ഭ്യ​​മാ​​കു​​ന്ന ഗൂ​​ഗി​​ൾ ഫോ​​മി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ൾ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​ന​​കം അ​​പ്‌ലോ​​ഡ് ചെ​​യ്യ​​ണം. ല​​ഭ്യ​​മാ​​യ 14 കോ​​ള​​ജു​​ക​​ളി​​ൽ ഒ​​രെ​​ണ്ണം വി​​ദ്യാ​​ർ​​ഥി​​ക്ക് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കാം. ജൂ​​ണി​​ലെ പ​​രീ​​ക്ഷ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​പേ​​ക്ഷി​​ക്കാ​​ൻ അ​​ർ​​ഹ​​ര​​ല്ല.