ബിരുദ പ്രവേശനം: രജിസ്ട്രേഷൻ എട്ടു മുതൽ
കേരളസർവകലാശാല ഒന്നാം വർഷ യുജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് എട്ടു മുതൽ 15വരെ പുതിയ രജിസ്ട്രേഷൻ നടത്താം. നിലവിൽ രജിസ്ട്രേഷനുള്ളവർക്ക് ഓണ്‍ലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്താൻ എട്ടു മുതൽ 15വരെ അവസരമുണ്ട്. പുതിയ ഓപ്ഷനുകൾ ചേർക്കാനും, ഹയർ ഓപ്ഷനുകൾ ക്യാൻസൽ ചെയ്യാനും, റീവാല്യൂവേഷൻ, ഗ്രേസ് മാർക്ക് തുടങ്ങി മാർക്കുകളിലെ തിരുത്തലുകൾ, കാറ്റഗറി മാറ്റം തുടങ്ങി ഏതെങ്കിലും തിരുത്തലുകളുണ്ടെങ്കിൽ വരുത്താം.
നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അക്കഡേമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പെടെ) മാറ്റങ്ങൾ വരുത്താം.
തിരുത്തലുകൾ വരുത്തിക്കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കണം.
മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്ക് 15 വരെ ആപ്ലിക്കേഷൻ നന്പർ, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ‘Reconsider’ എന്ന ടാബ് (tab) ഉപയോഗിച്ച് അവരെ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാം. ഇത്തരം അപേക്ഷകരെ മൂന്നാം അലോട്ട്മെന്റിൽ പരിഗണിക്കും.
സർവകലാശാലയിൽ തിരുത്തൽ, Reconsider എന്നിവയ്ക്ക് അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾ സ്വമേധയാ തന്നെ അവ ചെയ്യണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഒന്നാം വർഷ ബിരുദപ്രവേശനം
കേരളസർവകലാശാല ഒന്നാം വർഷ ബിരുദപ്രവേശനം 2020 എയ്ഡഡ്, സെൽഫ് ഫിനാൻസ് കോളജുകളിൽ പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15 വൈകുന്നേരം അഞ്ചുവരെ.
സെൽഫ് ഫിനാൻസ് കോളജുകളിൽ പുതുതായി അനുവദിച്ച കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15നു വൈകുന്നേരം അഞ്ച്വരെ.
ബിഎഡ് ബിരുദപ്രവേശനം ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
ഒന്നാം വർഷ ബിഎഡ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാൻ അവസരം. തിരുത്തലുകൾ വരുത്തിക്കഴിഞ്ഞ് ഓപ്ഷനുകൾ ക്രമമനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ‘Save and Refresh നൽകി ‘Submit’ ചെയ്തശേഷം പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. തിരുത്തലുകൾക്ക് വേണ്ടി സർവകലാശാലയെ സമീപിക്കേണ്ടതില്ല.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിടെക് സപ്ലിമെന്ററി പരീക്ഷ (2013 സ്കീം) ഡിസംബർ 2019, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിയറിംഗ് ബ്രാഞ്ചിന്റെ 2020 ഒക്ടോബർ ഒന്‍പതിന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ (13607 മൈക്രോപ്രോസസർ ലാബ്) 13 ലേക്ക് മാറ്റിവച്ചു. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ രജിസ്ട്രേഷൻ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ ബിഎ (2017,2018 അഡ്മിഷൻ) പരീക്ഷകൾക്ക് ഓൺലൈൻ ഫീസ് അടച്ച് രജിസ്ട്രേഷൻ നടത്താം. പിഴ കൂടാതെ 16 വരെയും 150 രൂപ പിഴയോടുകൂടി 21 വരെയും 400 രൂപ പിഴയോടുകൂടി 23 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎ/ എംഎസ്സി/ എംകോം/ എംഎസ്ഡബ്ള്യു / എംഎംസി ജെ (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 16വരെയും 150 രൂപ പിഴയോടുകൂടി 21 വരെയും 400 രൂപ പിഴയോടുകൂടി 23 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ഗ്രേസ് മാർക്ക്
കേരള സർവകലാശാല എഫ്ഡിപി സിബിസിഎസ് / സിആർ 20162019 അധ്യയനവർഷത്തിലെ ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർഥികൾ (എൻഎസ്എസ്, എൻസിസി, സ്പോർട്സ് മുതലായവ) ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ കോളജ് തലത്തിലും ഗ്രേസ് മാർക്ക് ശിപാർശ ചെയ്യേണ്ട അതാത് വിഭാഗങ്ങളുടെ ഓഫീസിൽ നിന്നുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കേരള സർവകലാശാല പരീക്ഷാ കൺട്രോളർക്ക് 31നു മുൻപായി സമർപ്പിക്കണം. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
പരീക്ഷാ ഫലം
2020 ജൂൺ മാസം നടത്തിയ (ആന്വൽ സ്കീം) അവസാന വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് (ഓൺലൈൻ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
2020 മാർച്ച് മാസം നടത്തിയ ബികോം (എസ്ഡിഇ 2017 അഡ്മിഷൻ അഞ്ചും ആറും സെമെസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 13. വിശദ വിവരം വെബ്സൈറ്റിൽ.
എംഎസ്ഡബ്യു, എംഎഎച്ച്ആർഎം അഡ്മിഷൻ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസിലെ എംഎസ്ഡബ്ള്യു, എംഎഎച്ച്ആർഎം കോഴ്സിലേക്കുള്ള 202021 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള ഗ്രൂപ്പ് ഡിസ്കഷൻ, പേർസണൽ ഇന്റർവ്യൂ 12ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.